ജെമി പോള്‍സണ്‍ സലൂടെട്ടോറിയന്‍
Tuesday, June 14, 2016 8:35 AM IST
ന്യൂയോര്‍ക്ക്: വല്‍ഹാല ഹൈസ്കൂളിലെ ഈ വര്‍ഷത്തെ സലുടെട്ടോറിയനായി മലയാളി വിദ്യാര്‍ഥിനിയായ ജെമി പോള്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു.

പഠന മികവിനൊടൊപ്പം ജെമി സ്കൂളിലെ ആര്‍ട്സ് ക്ളബ്ബ്, എന്‍വിരോണ്‍മെന്റ് ക്ളബ്ബ്, അക്കാഡമിക് ചലഞ്ച്, വോക്സ് ലിറ്റററി മാഗസിന്‍, വിക്കിംഗ് ഗസ്റ്, നാഷണല്‍ ഓണര്‍ സൊസൈറ്റി എന്നിവയിലും സജീവമാണ്.

വൈറ്റ് പ്ളെയിന്‍സ് ഹോസ്പിറ്റലില്‍ വോളന്ററിയായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജെമിക്ക് ബസ്റ് വോളന്റിയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കോട്ടയം പാലാ ചീരാംകുഴി പോള്‍സണ്‍ - ആന്‍സി ദമ്പതികളുടെ മകളായ ജെമി, ന്യൂയോര്‍ക്കിലെ ബിന്‍ങ്ഹാംന്റണ്‍ യൂണിവേഴ്സിറ്റിയില്‍ സ്കോളേഴ്സ് പ്രോഗ്രാമില്‍ ചേര്‍ന്നു പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. ആറാം ക്ളാസ് വിദ്യാര്‍ഥി അഖില്‍ സഹോദരനാണ്.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി