ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ചില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും
Tuesday, June 14, 2016 5:07 AM IST
ബാള്‍ട്ടിമോര്‍: കഴിഞ്ഞ ജൂണ്‍ നാലിനു ബാള്‍ട്ടിമോറിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ വച്ചു 13 കുട്ടികള്‍ വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും സ്വീകരിച്ചു. വളരെ ആഘോഷമായി നടന്ന പാട്ടുകുര്‍ബാനയില്‍ മാര്‍ അങ്ങാടിയത്തിനൊപ്പം ഫാ. സെബി ചിറ്റിലപ്പള്ളി, ഫാ. ജേക്കബ് നിരപ്പേല്‍, .ഫാ. ജേക്കബ് വടക്കേക്കുടി, ഫാ. ബിനോയി അക്കാലയില്‍, ഫാ. ജോഷി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇടവകമൊത്തം നടത്തിയ ഈ ചടങ്ങുകള്‍ക്കുശേഷം, സ്നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ പര്യവസാനിച്ചു. ജോസ് ഞരളക്കാട്ട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം