മലബാര്‍ അടുക്കള ഇഫ്താര്‍ വിരുന്നു നടത്തി
Monday, June 13, 2016 8:18 AM IST
റിയാദ്: പ്രവാസ ലോകത്തെ വീട്ടമ്മമാര്‍ ചേര്‍ന്നു നടത്തിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. പ്രശസ്ത ഫെയ്സ്ബുക്ക് കൂട്ടായ്മയായ മലബാര്‍ അടുക്കളയിലെ അംഗങ്ങളാണ് ഇഫ്്താര്‍ വിരുന്നൊരുക്കിയത്.

റിയാദ് മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന 50ലധികം കുടുംബങ്ങള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിന് മലബാര്‍ അടുക്കള റിയാദ് കോഓഡിനേറ്റര്‍ നൌഫീന സാബു നേതൃത്വം നല്‍കി. കൂട്ടായ്മയിലെ അംഗങ്ങള്‍ വീടുകളില്‍ നിന്നു പാചകം ചെയ്തുകൊണ്ടു വന്ന വ്യത്യസ്ഥ വിഭവങ്ങള്‍ അതിഥികളുടെ പ്രശംസ പിടിച്ചുപറ്റി. ചടങ്ങില്‍ സല്‍മ സാബു, ഹിബ എന്നീ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രഭാഷണം ആകര്‍ഷകമായി. വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം സത്താര്‍കുഞ്ഞ് കായംകുളം സമ്മാനിച്ചു. റഷീദ് ഖാസിമി സദസിനെ അഭിസംബോധന ചെയ്തു. അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍, എച്ച്ആര്‍ മാനേജര്‍ ഷാജി ആലപ്പുഴ, ജി.എം. ശിഹാബ്, സാറാസ് കറി പൌഡര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അനീഷ്, നസ്റുദ്ദീന്‍ വി.ജെ, ഇനാം റഹ്മാന്‍, റബീഹ് മുഹമ്മദ്, ഷംനാദ് കരുനാഗപ്പള്ളി, ഗഫൂര്‍ മാവൂര്‍, ബഷീര്‍ പാങ്ങോട് അതിഥികളായിരുന്നു. ജാസ്മിന്‍, ജംഷി, ഫസ്ന ഷാഹിദ്, നിഷ നൌഷാദ്, ഹസീന, ലുബ്ന, റംസീന, സീന ഷാജി, റസിയ, ഷൈല നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍