ഇന്ത്യന്‍ മീഡിയ അബുദാബി പുതിയ ഭാരവാഹികള്‍
Monday, June 13, 2016 6:14 AM IST
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിക്കു പുതിയ ഭാരവാഹികള്‍. പുതിയ ഭാരവാഹികളായി അനില്‍ സി. ഇടിക്കുള (പ്രസിഡന്റ്), ടി.പി.ഗംഗാധരന്‍ (വൈസ് പ്രസിഡന്റ്), മുനീര്‍ പാണ്ട്യാല (ജനറല്‍ സെക്രട്ടറി), ഹഫ്സല്‍ അഹമ്മദ് (ജോ. സെക്രട്ടറി), സമീര്‍ കല്ലറ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് ജോണി തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ റഹ്മാന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ടി.പി. ഗംഗാധരന്‍ വാര്‍ഷിക വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.

റസാഖ് ഒരുമനയൂര്‍, ജോണി തോമസ്, ടി.എ. അബ്ദുല്‍സമദ്, അബ്ദുല്‍ റഹ്മാന്‍, അഹമ്മദ് കുട്ടി, സിബി കടവില്‍, ആഗിന്‍ കീപ്പുറം, പി.എ. അബ്ദുല്‍ റഹ്മാന്‍, റാഷിദ് പൂമാടം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

വരണാധികാരി മുഹമ്മദ് റഫീക്ക്, റസാക്ക് ഒരുമനയൂര്‍, സിബി കടവില്‍ എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം സംഘടനയുടെ രക്ഷാധികാരിയായി തുടരും.