പയ്യന്നൂര്‍ സൌഹൃദവേദിയുടെ ഇഫ്താര്‍ സംഗമം നടത്തി
Monday, June 13, 2016 6:11 AM IST
റിയാദ്: റിയാദിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ പയ്യന്നൂര്‍ സൌഹൃദവേദിയുടെ ഇഫ്താര്‍ സംഗമം റംസാന്റെ ആദ്യദിനമായ ജൂണ്‍ ആറിനു ബത്തയിലെ ക്ളാസിക് റസ്ററന്റ് ഹാളില്‍ നടത്തി.

നോമ്പു തുറയ്ക്കുശേഷം നടന്ന ചടങ്ങില്‍ വേദി പ്രസിഡന്റ് കെ.പി. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ ജനാബ് സഅദുദ്ദീന്‍ സ്വലാഹി റംസാന്റേയും നോമ്പിന്റേയും പ്രാധ്യാനത്തെക്കുറിച്ചു പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന ചോദ്യോത്തര മത്സരത്തില്‍ അബ്ദുളള, നേഹ അഷ്റഫ്, ഡോ. മുഹമ്മദ് കുഞ്ഞി, നഹാര്‍, മോഹന്‍, മുഹമ്മദ്, അഷ്റഫ്, ഷംസു പൊന്നാനി എന്നിവര്‍ സമ്മാനാര്‍ഹരായി. ബാലചന്ദ്രനായര്‍ (എന്‍ആര്‍കെ), സാം സാമുവല്‍(ഫോര്‍ക്ക), സൈനുദീന്‍ (ഫോര്‍ക്ക), സക്കീര്‍ വടക്കുംതല (ന്യൂഏജ്), സുബൈര്‍ (പിഎസ്വി), ഷമീര്‍ (കേളി), വി.ജെ. നസ്റുദീന്‍, ഷംനാദ് (മീഡിയ) എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. വേദി സെക്രട്ടറി സനൂപ് പയ്യന്നൂര്‍ നന്ദി പറഞ്ഞു.

റിയാദ് വില്ല ജനറല്‍ മാനേജര്‍ സൂരജ് പാണയില്‍, രാകേഷ്, വിഗേഷ്, അജിത്, മാധ്യമ പ്രവര്‍ത്തകരായ ഗഫൂര്‍ മാവൂര്‍, ഷാജിലാല്‍, ഫൈസല്‍ ഫോര്‍ക്കയില്‍ നിന്ന് സത്താര്‍ കായംകുളം, അബ്ദുല്‍ സലാം പേരാമ്പ്ര, അഷ്റഫ്, സൈഫുദ്ദീന്‍, ഉമ്മര്‍, വിജയന്‍ നെയ്യാറ്റിന്‍കര, കുമാര്‍ വടകര, കേളിയില്‍ നിന്ന് സതീഷ്, സുരേഷ് ചന്ദ്രന്‍, അരുണ്‍ ഗോപന്‍, റിയാദ് കലാഭവനില്‍ നിന്ന് ഷാരോണ്‍ ഷെരീഫ്, റഫീക്ക്, സലിം, റിയയില്‍ നിന്ന് ബിനു ധര്‍മരാജ്, ക്ളീറ്റസ്, നസീര്‍, ബാബു, രാഹുല്‍ എന്നിവരും ഡോ. ഭരതന്‍, ഡോ. രാജ്മോഹന്‍,ഡോ. സുരേഷ്, ബാബു ഷിഫ മലയാളി സമാജം, രാജേഷ് തറവാട്, റഫീഖ് പന്നിയങ്കര ന്യൂ സഫാ മക്ക, സത്താര്‍ മാസ്റര്‍, ബിജു, പുഷ്പരാജ് തുടങ്ങിയവരും ചടങ്ങില്‍

പങ്കെടുത്തു. വി.വി. തമ്പാന്‍, സതീശന്‍, ദിവാകരന്‍, അഷ്റഫ്, മുകുന്ദന്‍, ഉണ്ണി, ഹമീദ് ഉദിനൂര്‍, മുഹമ്മദ് സുഹൈല്‍, സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.