ഫൊക്കാന ജനറല്‍ കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ കമ്മിറ്റി വിലയിരുത്തി
Monday, June 13, 2016 6:07 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറേന്റോയില്‍ നടത്തുന്ന ഫൊക്കാന ജനറല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍, ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി ടൊറേന്റോയില്‍ കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉദ്ദേശിച്ചതിലും കൂടുതല്‍ രജിസ്ട്രഷന്‍ വന്നതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അറിയിച്ചു. ജൂണ്‍ 15നു ശേഷം ലഭിക്കുന്ന രജിസ്ട്രഷനുകള്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററിനു പുറത്തു മാത്രമേ താമസസൌകര്യം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങില്‍ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കക്കാട്ട്, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, എന്റര്‍ടൈന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, നാഷണല്‍ കമ്മിറ്റി മെംബര്‍ മാധവന്‍ നായര്‍, സുധ കര്‍ത്താ, ലയസി അലക്സ്, കുര്യന്‍ പ്രക്കാനം, ഫൊക്കാന നേതാക്കളായ ടി.എസ്. ചാക്കോ, തമ്പി ചാക്കോ, ബാല കെയാര്‍കെ എന്നിവര്‍ പങ്കെടുത്തു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍