അല്‍ഫുര്‍ഖാന്‍ ഇന്റര്‍നാഷണല്‍ ഹിഫ്ള് മത്സരം; സമ്മാനങ്ങള്‍ വിതരണം ചെയ്തു
Monday, June 13, 2016 6:07 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹിഫ്ള്‍ വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ മസ്ജിദുല്‍ കബീറില്‍ സംഘടിപ്പിച്ച പതിനാലാമത് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഇന്ത്യയ്ക്കുപുറമെ വിവിധ രാജ്യങ്ങളില്‍നിന്ന് നൂറു കണക്കിനു മത്സരാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. നാല് കാറ്റഗറിയായിട്ടാണ് മത്സരം. എട്ടു വയസിനു താഴെയുള്ളവര്‍, എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവര്‍, പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവര്‍, ഇരുപത് വയസിന് മുകളിലുള്ളവര്‍ എന്നിങ്ങനെയായിരുന്നു കാറ്റഗറി.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കുവൈത്തില്‍ അഥിതിയായി എത്തിയ അബ്ദുല്‍ മജീദ് മദനി, ഐഐസി ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, പ്രസിഡന്റ് എം.ടി. മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത് എന്നിവര്‍ വിതരണം ചെയ്തു. അബ്ദുല്‍ മജീദ് മദനി, സയിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ എന്നിവര്‍ ക്ളാസുകളെടുത്തു. അബ്ദുല്‍ അസീസ് സലഫി, സിദ്ദീഖ് മദനി, അനീസ് മുഹമ്മദ്, സൈദ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. നാഹില്‍ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി. സമൂഹ ഇഫ്ത്താറും സംഘടിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍