നവോദയ യാത്രയയപ്പു നല്‍കി
Monday, June 13, 2016 6:06 AM IST
റിയാദ്: നവോദയയുടെ ഫഹസ് അല്‍ ദൌരി യൂണിറ്റു പ്രസിഡന്റും സജീവ സാമൂഹ്യ പ്രവര്‍ത്തകനുമായ കോഴിക്കോട്, അരൂര്‍ നാളിനാലയം പ്രസൂണിനു നവോദയ പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി.

2011 മുതല്‍ സൌദിയിലെ പ്രമുഖ കുടിവെള്ള കമ്പനിയിലെ സെയില്‍സ്മാനായി ജോലി നോക്കി വരുകയായിരുന്നു. ബിസിനസ് മേഖല നേരിടുന്ന മാന്ദ്യത്തിന്റെ ഫലമായി സാമ്പത്തിക പ്രയാസങ്ങള്‍ ജീവനക്കാരും അഭിമുഖീകരിക്കാന്‍ തുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.

ചടങ്ങ് നവോദയ സെക്രട്ടറി അന്‍വാസ് ഉദ്ഘാടനം ചെയ്തു. അനില്‍ മണമ്പൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുശീലന്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ വ്യക്തിഗത ഉപഹാരങ്ങളും അനില്‍ മണമ്പൂര്‍ സംഘടയുടെ ഉപഹാരവും കൈമാറി. കുമ്മള്‍ സുധീര്‍, രവീന്ദ്രന്‍, ഉദയഭാനു, ജയകുമാര്‍, ലത്തീഫ് കല്ലമ്പലം, സുരേഷ്, സുശീലന്‍, ജനാര്‍ദ്ദനന്‍, അബ്ദുല്‍ സലാം, ഷിബിന്‍, സനുസോമന്‍, സിബി, ജോണ്‍സന്‍, ഷാജു എന്നിവര്‍ സംസാരിച്ചു. പ്രസൂണ്‍ മറുപടി പ്രസംഗം നടത്തി.