കല കുവൈറ്റ് മാതൃഭാഷാ പഠന ക്ളാസുകള്‍ക്കു തുടക്കമായി
Monday, June 13, 2016 6:06 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് കഴിഞ്ഞ 25 വര്‍ഷക്കാലമായി 'മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക' എന്ന ആശയം മുന്‍നിര്‍ത്തി കുവൈത്ത് മലയാളി സമൂഹത്തിനിടയില്‍ നടത്തി വരുന്ന മാതൃഭാഷാ പഠന ക്ളാസുകള്‍ക്കു തുടക്കമായി.

മംഗഫ് ബ്ളോക്ക് നാലില്‍ ജോജോ ചാക്കോയുടെ വസതിയില്‍ ആരംഭിച്ച ആദ്യ ക്ളാസ് കല കുവൈറ്റ് മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ സജിത സ്കറിയ ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ പീതന്‍ കെ. വയനാടിന് സജിത സ്കറിയ അധ്യാപന സഹായി കൈമാറി. കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം ടി.വി. ഹിക്മത്ത്, മംഗഫ് യൂണിറ്റ് കണ്‍വീനര്‍ ശാര്‍ങാധരന്‍ എന്നിവര്‍ സംസാരിച്ചു. കല കുവൈറ്റ് ഫഹാഹീല്‍ മേഖല സെക്രട്ടറി പ്രസീദ് കരുണാകരന്‍, കേന്ദ്രകമ്മിറ്റി അംഗം ശുഭ ഷൈന്‍, മേഖല കമ്മിറ്റി അംഗം രവീന്ദ്രന്‍ പിള്ള, മാതൃഭാഷ സമിതി കണ്‍വീനര്‍ ഷാജു വി. ഹനീഫ്, ഫഹാഹീല്‍ മേഖല ജോയിന്റ് കണ്‍വീനര്‍മാരായ വിനോദ് കോണോത്ത്, ബിജോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാല്‍പ്പതോളം കുട്ടികള്‍ ക്ളാസില്‍ പങ്കെടുത്തു.

അബാസിയ കല സെന്ററില്‍ ആരംഭിച്ച ക്ളാസ് കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി സജീവ് എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യാപിക ജെസി ജോസിന് കല കുവൈറ്റ് അബാസിയ മേഖല പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യാപന സഹായി കൈമാറി. മാതൃഭാഷ സമിതി അബാസിയ മേഖല കണ്‍വീനര്‍ പ്രിന്‍സ്റണ്‍ ഡിക്രൂസ്, കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം അജിത്ത് കുമാര്‍, മേഖല കമ്മിറ്റി അംഗങ്ങളായ ദിപിന്‍ ശശി, സജീവന്‍, കൃഷ്ണകുമാര്‍, രാജേഷ് കെ.എം, ബിജു ജോസ്, കിരണ്‍, മാതൃഭാഷ സമിതി മേഖല ജോയിന്റ് കണ്‍വീനര്‍മാരായ ബിജു വിദ്യാനന്ദന്‍, ജിജു കാലായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വരും ദിവസങ്ങളില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ ക്ളാസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: സജിത സ്കറിയ 66467579, ഷാജു വി. ഹനീഫ് 60955563, റെജി ജേക്കബ് 96973984, പ്രിന്‍സ്റണ്‍ ഡിക്രൂസ് (അബാസിയ) 50292779, കിരണ്‍ (സാല്‍മിയ) 99834602, ജിതിന്‍ പ്രകാശ് (അബു ഹലീഫ) 55926096, പി.ജി. ജ്യോതിഷ് (ഫഹാഹീല്‍) 60737565.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍