മാവേലിക്കര അസോസിയേഷന്റെ ഇഫ്ത്താര്‍ സംഗമം
Monday, June 13, 2016 6:05 AM IST
കുവൈത്ത്: മനുഷ്യ നന്മ വിളിച്ചോതുന്ന റംസാനോടനുബന്ധിച്ച് മാവേലിക്കര അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിക്കുന്ന സമൂഹ നോമ്പു തുറയും മത സൌഹാര്‍ദ സംഗമവും ജൂണ്‍ 20നു (തിങ്കള്‍) വൈകുന്നേരം ആറിന് ഹൈഡയിന്‍ ഹോട്ടലിനു സമീപം അബാസിയ സാരഥി ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

പരിപാടിയില്‍ വിവിധ മത സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത് സന്ദേശങ്ങള്‍ നല്‍കുന്നു. സ്നേഹ വിരുന്നിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു

വിവരങ്ങള്‍ക്ക്: ബിനോയ്ചന്ദ്രന്‍ (പ്രസിഡന്റ്) 6555 8404, ഉമ്മന്‍ ചെറിയാന്‍ (ജനറല്‍ സെക്രട്ടറി) 6697 4090, ഷംസു താമരക്കുളം 99150901, സാക്കര്‍ 66809493.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍