ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ത്രിദിന പ്രാര്‍ഥനാ ശുശ്രൂഷകള്‍ ജൂണ്‍ 13, 14, 15 തീയതികളില്‍
Monday, June 13, 2016 4:47 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ത്രിദിന പ്രാര്‍ഥനാ ശുശ്രൂഷകള്‍ ജൂണ്‍ 13,14,15 തീയതികളില്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍ നടത്തപ്പെടുന്നു. കുടുംബ നവീകരണ കണ്‍വന്‍ഷന്‍, വൈദിക ധ്യാനം, ഇടവക തിരുനാള്‍ എന്നീ ശുശ്രൂഷകളുടെ വിജയത്തിനായി താഴെപ്പറയുന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു

രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ അഖണ്ഡ ജപമാല. വൈകുന്നേരം 5.30 മുതല്‍ ആറുവരെ ജെറീക്കോ പ്രാര്‍ഥന. വൈകിട്ട് ആറു മുതല്‍ ഏഴു വരെ വചനപ്രഘോഷണം. ഏഴു മുതല്‍ എട്ടു വരെ ദിവ്യബലി. ഫാ. ബോബി എമ്പ്രയില്‍ ശുശ്രൂഷകള്‍ നയിക്കും.

ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഇടവകയില്‍ നടത്തപ്പെടുന്ന എല്ലാ ശുശ്രൂഷകളുടേയും വിജയത്തിനായി പ്രാര്‍ഥിക്കാനും ഏവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി കത്തീഡ്രല്‍ വികാരി ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം