ടിഎംഡബ്ള്യുഎ 'ഇഫ്താര്‍ മീറ്റ് 2016' സംഘടിപ്പിച്ചു
Saturday, June 11, 2016 8:17 AM IST
ജിദ്ദ: തലശേരി മാഹി വെല്‍ഫയര്‍ അസോസിയേഷന്‍ (ടിഎംഡബ്ള്യുഎ) ജിദ്ദ വിപുലമായ ഇഫ്താര്‍ മീറ്റ് 2016 സംഘടിപ്പിച്ചു.

അല്‍ മന്‍സൂര്‍ ഹാളില്‍ നടന്ന മീറ്റ് പ്രസിഡന്റ് വി.പി. സലിം ഉദ്ഘാടനം ചെയ്തു. ടിഎംഡബ്ളുഎ അംഗങ്ങളും അഭ്യുദയകാംഷികളും അടക്കം അറുനൂറില്‍പരം ആളുകള്‍ പങ്കെടുത്തു. കുടുംബിനികള്‍ തലശേരി ഇഫ്താര്‍ പലഹാരങ്ങള്‍ ഒരുക്കി പരിപാടിയില്‍ പങ്കെടുത്തവരെ നോമ്പു തുറപ്പിച്ചു.

ഏപ്രിലില്‍ നടത്തിയ ആര്‍ട്സ് ഡേ പരിപാടിയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ഈ വര്‍ഷം പത്താം തരം, പ്ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഷമ സലിം, നദ അനീസ്, സുമയ്യ സുബൈര്‍, സിയ ഫാത്തിമ, ലാമിയ സലിം, മുഹമ്മദ് സഹല്‍, മുഹമ്മദ് അലി, അനസ് ബഷീര്‍, രയ്ഹാന്‍ ഷര്‍ഷാദ്, നബ്ഹാന്‍ അബ്ദുല്‍ അസീസ് എന്നീ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്തു. സൌദിയിലെ ദാര്‍ ഇല്‍ ഹെഖ്മ യൂണിവേഴ്സിറ്റിയില്‍ ഉന്നത വിജയത്തോടെ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ ഷസ സലിമിനെ പ്രത്യേക മൊമെന്റൊ നല്കി ആദരിച്ചു.

ടിഎംഡബ്ള്യുഎ നടത്തി വരുന്ന വിവിധ പ്രോജക്ടുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു കോഓര്‍ഡിനേറ്റര്‍മാരായ അര്‍ഷാദ് അച്ചാരത്ത് (റംസാന്‍), അന്‍വര്‍ സാദത്ത് വി.പി. (മെഡിക്കല്‍), സമീര്‍ എന്‍.വി. (ഹൌസിംഗ്), രഫീഖ് പെരൂള്‍ (എഡ്യൂക്കേഷന്‍), സിയാദ് പി.പി.കെ. (കടം) എന്നിവര്‍ വിശദീകരിച്ചു.

സെക്രട്ടറി അനീസ് എ.കെ. സംസാരിച്ചു. ഇവന്റ്് കോഓര്‍ഡിനേറ്റര്‍ ഷംസീര്‍ മോചെരി നേതൃത്വം നല്‍കിയ പരിപാടിയില്‍ സൈനുല്‍ ആബിദ്, നശ്രിഫ്, അനീസ് പി.കെ, രാസിക് വി.പി, സിറാജ് വി.പി., ഷാനി, യൂനുസ് വി.പി, ജസീം എന്നിവര്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍