ഷിഫ മലയാളി സമാജം ഇഫ്താര്‍ സംഗമം നടത്തി
Saturday, June 11, 2016 8:17 AM IST
റിയാദ്: പ്രമുഖ മലയാളി കൂട്ടായ്മയായ ഷിഫ മലയാളി സമാജം ഷിഫയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി നടത്തിയ ഇഫ്താര്‍ സംഗമം നടത്തിയത് ഏറെ ശ്രദ്ധേയമായി.

ആയിരത്തോളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സൌകര്യമൊരുക്കിയിരുന്നു. ഏഷ്യന്‍ വംശജരുടെ സംഗമം കൂടിയായ ഇഫ്താര്‍ വിരുന്നില്‍ ഷിഫ ജാലിയാത്ത് പ്രതിനിധി അന്‍സാരി ഇബ്രാഹിം റംസാന്‍ പ്രഭാഷണം നടത്തി. ഭവനരഹിതര്‍ക്കായി ഷിഫ മലയാളി സമാജമൊരുക്കുന്ന മൂന്നാമത്തെ വീടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ചെയര്‍മാന്‍ ബാബു കൊടുങ്ങല്ലൂര്‍ അറിയിച്ചു. ചടങ്ങില്‍ പുതുക്കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണവും ചടങ്ങില്‍ നടന്നു. ഉബൈദ് എടവണ്ണ, ഷിബു പത്തനാപുരം, രാജേഷ് കോഴിക്കോട്, ബഷീര്‍ പാങ്ങോട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ഫ്രാന്‍സിസ്, സെക്രട്ടറി മനാഫ്, ട്രഷറര്‍ മോഹന്‍ ഗുരുവായൂര്‍ തുടങ്ങിയവര്‍ ഇഫ്താറിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍