ഷാജി വര്‍ഗീസ് ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ഥി
Saturday, June 11, 2016 7:29 AM IST
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച്) ബോര്‍ഡ് ഓഫ് ട്രസ്റി അധ്യക്ഷനായ ഷാജി വര്‍ഗീസ് ഫൊക്കാന ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നു.

മഞ്ചിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയായ ഷാജി വര്‍ഗീസ്, പ്രസിഡന്റായിരുന്ന കാലത്ത് സംഘടനകള്‍ക്കിടയിലെ ഐക്യം ശ്രദ്ധേയമായിരുന്നു.

'നാമ'വുമായി ചേര്‍ന്നു നിരവധി സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് ഷാജി വര്‍ഗീസിനെ നിര്‍ദേശിക്കുന്നതില്‍ മഞ്ചിന് അഭിമാനമുണ്െടന്നു പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. ഷാജി വര്‍ഗീസിന്റെ നേതൃത്വഗുണങ്ങളും കഴിവുകളും ഫൊക്കാനയ്ക്ക് പ്രയോജനപ്രദമാകുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളജ് പഠനകാലത്ത് പൊതുപ്രവര്‍ത്തനം ആരംഭിച്ച ഷാജി വര്‍ഗീസ് കെഎസ്യുവിലും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ അമേരിക്കന്‍ ഭദ്രാസനത്തിലെ കൌണ്‍സില്‍ മെംബറാണ്. ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മാധവന്‍നായരെ പിന്തുണയ്ക്കുന്ന ഷാജി 2018 ഫൊക്കാന കണ്‍വന്‍ഷനു ഗാര്‍ഡന്‍ സ്റേറ്റ് വേദിയാകുമെന്ന് പ്രത്യാശിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍