ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സതേണ്‍ റീജണല്‍ കോണ്‍ഫറന്‍സ് ജൂണ്‍ 24 മുതല്‍
Saturday, June 11, 2016 7:28 AM IST
ഹൂസ്റണ്‍: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ നോര്‍ത്ത് അമേരിക്ക സതേണ്‍ റീജണില്‍പ്പെട്ട അറ്റ്ലാന്റാ, ഹൂസ്റണ്‍, ഡാളസ് ഇടവകകള്‍ സംയുക്തമായി വര്‍ഷംതോറും നടത്തി വരുന്ന സതേണ്‍ റീജണല്‍ കോണ്‍ഫറന്‍സ് ജൂണ്‍ 24നു (വെളളി) മുതല്‍ 26 (ഞായര്‍) വരെ ഡാളസിലെ ഡെന്റണിലുളള ക്യാമ്പ് കോപസ് സൈറ്റില്‍ (8200, ഋ ങരസലിില്യ ട. ഉലിീി, ഠത76208) നടക്കും.

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഡയോസിഷന്‍ ബിഷപ് റവ. ഡോ. തോമസ് ഏബ്രഹാം, അഭിലാഷ് ജോസഫ്, സിസി മാത്യു എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും.

'ദൈവ വചനത്തിലെ ദൈവ നിശ്വാസിയത' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ഡാളസ് ഇടവകയാണ് കോണ്‍ഫറന്‍സിന് ആതിഥ്യം വഹിക്കുന്നത്.

വിവരങ്ങള്‍ക്ക്: റവ. കെ.ബി. കുരുവിള 281 636 0327, അലക്സ് ചാക്കോ 972 375 5625, അനീഷ് ഏബ്രഹാം 281 912 5455, ലിജോ ജേക്കബ് 408 564 1912.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി