ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും രജത ജൂബിലി ആഘോഷവും ജൂണ്‍ 12ന്
Saturday, June 11, 2016 7:26 AM IST
ഡാളസ്: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന കുടുംബങ്ങള്‍ക്കുവേണ്ടിയുളള വിവാഹ സഹായനിധി സമര്‍പ്പണവും മലങ്കര കത്തോലിക്കാ സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും ജൂണ്‍ 12നു (ഞായര്‍) നടക്കും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാര്‍ പങ്കെടുത്ത് ആശംസകള്‍ നേരും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2015 ഡിസംബര്‍ മലങ്കര കത്തോലിക്ക അമേരിക്കന്‍ ഭദ്രാസന തലവന്‍ തോമസ് മാര്‍ യൌസേബിയോസ് നിര്‍വഹിച്ചിരുന്നു.

വിവരങ്ങള്‍ക്ക് : വര്‍ഗീസ് മാത്യു, ജിം ചെറിയാന്‍, സുജന്‍ കാക്കനാട്: 972 222 2238.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍