ഷിക്കാഗോ വടംവലി മത്സരം: വിപുലമായ കമ്മിറ്റി രൂപീകരിച്ചു
Saturday, June 11, 2016 3:28 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നാലാമതു അന്തര്‍ദേശീയ വടംവലി മത്സരത്തിന് സിറിയക് കൂവക്കാട്ടില്‍ ജനറല്‍ കണ്‍വീനറായിട്ടുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി.

വടംവലി ടൂര്‍ണമെന്റ് അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്െടന്ന് പ്രസിഡന്റ് സാജു കണ്ണമ്പള്ളി പറഞ്ഞു. 2016 സെപ്റ്റംബര്‍ അഞ്ചിനു തിങ്കളാഴ്ച ഷിക്കാഗോ (മോര്‍ട്ടന്‍ഗ്രോവ്) സെന്റ് മേരീസ് ക്നാനായ പള്ളി (7800, ണ.ഘ്യീി ട. ങീൃീി ഏൃീ്ല, കഘ, 60053) മൈതാനിയില്‍ നടക്കുന്ന ഈ മഹാ വടംവലി ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നുവെന്നു ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു.

വടംവലി മേളയ്ക്കപ്പുറം ഷിക്കാഗോ സോഷ്യല്‍ ക്ളബ് നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. നാട്ടില്‍ സാമ്പത്തിക ക്ളേശം അനുഭവിക്കുന്ന കായിക താരങ്ങള്‍ക്കും, കലാകാരന്മാര്‍ക്കും സാമ്പത്തിക സഹായത്തിനുമപ്പുറം സ്നേഹമന്ദിരം പോലുള്ള അനാഥമന്ദിരങ്ങള്‍ക്കും ധനസഹായം നല്‍കാനും സോഷ്യല്‍ ക്ളബ് മുന്‍കൈ എടുക്കുന്നു.

ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന ഓണക്കാലത്ത് ആര്‍പ്പുവിളികള്‍ ഉയര്‍ത്താന്‍ വടംവലി മാമാങ്കം അവസരമൊരുക്കുകയാണ്. അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഈ കായികമേള ആസ്വദിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം