ഡാളസില്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ പൂര്‍വവിദ്യാര്‍ഥി സംഗമം ജൂലൈ രണ്ടിന്
Friday, June 10, 2016 6:20 AM IST
ഡാളസ്: തിരുവല്ല മെഡിക്കല്‍ മിഷന്‍ നഴ്സിംഗ് സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ജൂലൈ രണ്ടിനു (ശനി) ഡാളസിലുളള ഇര്‍വിംഗ് സിറ്റിയില്‍ നടക്കും. 1948 ല്‍ ആരംഭിച്ച നഴ്സിംഗ് സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ നിരവധി നഴ്സുമാര്‍ അമേരിക്കയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലുളള നഴ്സുമാരെ ഒരേ വേദിയില്‍ കൊണ്ടുവരുന്നതിനും പരിചയം പുതുക്കുന്നതിനുമുളള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഗമം വിജയിപ്പിക്കുന്നതിനു ഏവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ഗ്രേയ്സി സാം 214 235 5164.

സ്ഥലം: 1026 ട. ക്ൃശിഴ ഒലശഴവ, ക്ൃശിഴ ഠഃ 75060.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍