ചിക്കു റോബര്‍ട്ടിന്റെ കൊലപാതകം: റിമാന്‍ഡ് വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ എംബസി
Friday, June 10, 2016 6:18 AM IST
മസ്കറ്റ്: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി സ്റാഫ് നഴ്സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സനെ റിമാന്‍ഡ് ചെയ്തുവെന്നു കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സ്ഥാനപതി കാര്യാലയം നിഷേധിച്ചു.

ഇതു സംബന്ധിച്ച് റോയല്‍ ഒമാന്‍ പോലീസില്‍നിന്നോ ബന്ധപ്പെട്ട അധികൃതരില്‍ നിന്നോ എംബസിക്ക് അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നു സ്ഥാനപതി കാര്യാലയ വക്താവ് ദീപികയോട് പറഞ്ഞു.

ഏപ്രില്‍ 27നു രാത്രിയാണ് സലാലയിലെ സ്വകാര്യ ആശുപത്രിയില്‍ സ്റാഫ് നഴ്സായിരുന്ന ഭാര്യയെ അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ലിന്‍സണ്‍ കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തിയത്.

സംഭവ സമയത്ത് ജോലിസ്ഥലത്തായിരുന്നു ലിന്‍സണ്‍. സമയം കഴിഞ്ഞിട്ടും രാത്രി ജോലിക്ക് എത്താഞ്ഞതിനെത്തുടര്‍ന്നു അന്വേഷിച്ച് താമസ സ്ഥലത്തെത്തിയ ലിന്‍സന്‍ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തുകയായിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം