ഹില്ലരിക്ക് പിന്തുണയുമായി ഒബാമ രംഗത്ത്
Friday, June 10, 2016 6:16 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ളിന്റന് സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ പ്രസിഡന്റ് ബാറക് ഒബാമ, ഹില്ലരിക്കു പിന്തുണ പ്രഖ്യാപിച്ചു. ഹില്ലരിയേക്കാള്‍ യോഗ്യതയുള്ള മറ്റൊരാളെ പ്രസിഡന്റ് സ്ഥാനത്തിനു കണ്െടത്താനായില്ലെന്നു മേയ് ഒന്‍പതിനു പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ഒബാമ പറഞ്ഞു. അടുത്ത ആഴ്ച ഹില്ലരിയുമായുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനു വിസ്കോണ്‍സില്‍ ഗ്രീന്‍ ബെയില്‍ തുടക്കം കുറിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

വീഡിയോ സന്ദേശം പുറത്തിറങ്ങുന്നതിനു മുമ്പു രാവിലെ ബെര്‍ണി സാന്‍ഡേഴ്സ് ഒബാമയെ സന്ദര്‍ശിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരെ ഐക്യത്തോടെ നയിക്കുന്നതിനു ശ്രമിക്കുമെന്നു സാന്‍ഡേഴ്സ് പറഞ്ഞു.

അതേസമയം പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയുടെ നോമിനിയായി ഹില്ലരി ക്ളിന്റനെ ആദ്യമായി തെരഞ്ഞെടുത്ത ചരിത്ര മുഹൂര്‍ത്തത്തിനുശേഷം ഒബാമയുടെ പിന്തുണ കൂടി ലഭിച്ചതോടെ ഹില്ലരി ക്യാമ്പ് വിജയാഹ്ളാദത്തിലാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍