മാസ് റിയാദ് പതിനഞ്ചാം വാര്‍ഷിക സുവനീര്‍ പ്രകാശനം ചെയ്തു
Thursday, June 9, 2016 8:19 AM IST
റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്) യുടെ റിയാദ് ഘടകം പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഫസ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ നിര്‍വഹിച്ചു.

മാസിനെപ്പോലുള്ള പ്രാദേശിക കൂട്ടായ്മകള്‍ പ്രവാസലോകത്ത് ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്നും ഇന്ത്യന്‍ എംബസിക്ക് എന്നും ഇവരുടെ സഹായം ലഭിക്കുന്നുണ്െടന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയ സുവനീര്‍ ഷിഹാബ് കൊട്ടുകാടിനു നല്‍കിയാണ് അനില്‍ നോട്ടിയാല്‍ പ്രകാശനം ചെയ്തത്. ചടങ്ങില്‍ പ്രസിഡന്റ് ഉമ്മര്‍ കെ.ടി അധ്യക്ഷത വഹിച്ചു. മാഗസിന്‍ എഡിറ്റര്‍ കെ.സി. ഷാജു സ്വാഗതമാശംസിച്ചു. മാഗസിന്‍ പ്രകാശനത്തിന്റേയും ഇഫ്താര്‍ സംഗമത്തിന്റേയും ഉദ്ഘാടനം അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍ നിര്‍വഹിച്ചു. എംബസി അണ്ടര്‍ സെക്രട്ടറി രാജേന്ദ്രന്‍, സിറ്റി ഫ്ളവര്‍ സിഇഒ ഫസല്‍ റഹ്മാന്‍, ഇബ്രാഹിം സുബ്ഹാന്‍, നിയാസ് ഉമര്‍, ഡോ. അബ്ദുസലാം, മജീദ് ചിങ്ങോലി, വി.ജെ. നസറുദ്ദീന്‍, റഷീദ് ഖാസിമി, ആദം കോഴിക്കോട്, സൈനുദ്ദീന്‍ കൊച്ചി, മുനീബ് പാഴൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

മാസിന്റെ പതിനഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മാസ് രക്ഷാധികാരി ഷിഹാബ് കൊടിയത്തൂര്‍ അവതരിപ്പിച്ചു. ഷെരീഫ് സി.കെ, പി.സി. മുഹമ്മദ്, ജാഫര്‍ കെ.കെ, അഷ്റഫ് പേക്കാടന്‍, ഫൈസല്‍ കുയ്യില്‍, ഫൈസല്‍ നെല്ലിക്കാപറമ്പ്, സുബൈര്‍ കാരശേരി, യൂസുഫ് പി.പി., സലാം പേക്കാടന്‍, മുസ്തഫ എന്‍.കെ, സാദിഖ് കെ.ടി., ശാഹുല്‍, സാദിഖ്, മെഹബൂബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഹമ്മദ് കുട്ടി ആമുഖ പ്രഭാഷണവും കെ.പി. ജബാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍