കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷനു പുതിയ നേതൃത്വം
Thursday, June 9, 2016 6:31 AM IST
കുവൈത്ത് : കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷന്‍ (കെഫാക്)
കുവൈത്ത് 2016-17 സീസണിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ഗുലാം മുസ്തഫ

(പ്രസിഡന്റ്), ആഷിക് കാദിരി, ഒ.കെ. റസാക് (വൈസ് പ്രസിഡന്റുമാര്‍), മന്‍സൂര്‍ കുന്നത്തേരി (ജനറല്‍ സെക്രട്ടറി), പ്രദീപ് കുമാര്‍ (ജോ. സെക്രട്ടറി), ഷബീര്‍ കളത്തിങ്ങള്‍ (ട്രഷറര്‍), അബാസ് (അസി. ട്രഷറര്‍), നൌഷാദ് (അഡ്മിന്‍ സെക്രട്ടറി), റബീഷ് (അസി. അഡ്മിന്‍ സെക്രട്ടറി), ഫൈസല്‍ ഇബ്രാഹിം (മീഡിയ സെക്രട്ടറി) മുഹമ്മദ് സഫറുള്ള (സ്പോര്‍ട്സ് സെക്രട്ടറി), ബദറുല്‍ മുനീര്‍ (അസി. സ്പോര്‍ട്സ് സെക്രട്ടറി), ബിജു ജോണി, അസവത് അലി (ഒഫീഷ്യല്‍ ഇന്‍ചാര്‍ജ്) സുമേഷ് കുഞ്ഞിവളപ്പില്‍ (വോളന്റിയര്‍ ക്യാപ്റ്റന്‍) ശംസുദ്ദീന്‍ അടക്കകണി (ഓഡിറ്റര്‍) ബിശാറ മുസ്തഫ (പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു.

ഫര്‍വാനിയയിലെ ഹൈത്തം ഇന്റര്‍നാഷണില്‍ നടന്ന പൊതുയോഗത്തില്‍ കെഫാക് വൈസ് പ്രസിഡന്റ് ഷബീര്‍ കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. 2015-16 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഗുലാം

മുസ്തഫയും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഒ.കെ.റസാക്കും അവതരിപ്പിച്ചു പാസാക്കി. കെഫാക്കിലെ സീനിയര്‍ മെംബര്‍ ഒ.കെ. റസാക്കിനുള്ള മൊമെന്റൊ ഗുലാം മുസ്തഫ കൈമാറി. തെരഞ്ഞെടുപ്പു നടപടികള്‍ക്ക് റഫീക്ക് ബാബു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍