നിലാവ് കുവൈറ്റ് രണ്ടാം ഘട്ട സഹായം കൈമാറി
Thursday, June 9, 2016 6:30 AM IST
കുവൈത്ത്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നിലാവ് കുവൈത്തിന്റെ സ്പെഷല്‍ സഹായ പദ്ധതിയായ കാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് പ്രോജക്ട് രണ്ടാംഘട്ട ധന സഹായം കൈമാറി.

തൃശൂരില്‍ നടന്ന പരിപാടിയില്‍ സി.എന്‍. ജയദേവന്‍ നിലാവ് ഉപദേശക സമിതി ചെയര്‍മാനും പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ. പി.വി. ഗംഗാധരനു രണ്ടു ലക്ഷം രൂപ കൈമാറി. ചടങ്ങില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ വി. രതീഷന്‍, നാട്ടിക എംഎല്‍എ ഗീതാ ഗോപി, ഗവ പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്ര നാഥ്, നിലാവ് കുവൈറ്റ് പ്രസിഡന്റ് ഹബീബുല്ലഹ്, കോര്‍ ഗ്രൂപ്പ് മെംബര്‍ മുജീബ് കൊയിലാണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

നേരത്തെ ഒന്നാംഘട്ട സഹായമായി രണ്ടു ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു. മൂന്നാം ഘട്ട സഹായം അഞ്ചു ലക്ഷം രൂപ ഉടന്‍ കൈമാറുമെന്നു നിലാവ് ഭാരവാഹികള്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട 12 കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമുള്ളകാലം വരെയുള്ള ചികിത്സയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍