സമൂഹ നോമ്പുതുറയും മതസൌഹാര്‍ദ സംഗമവും ജൂണ്‍ 11ന്
Thursday, June 9, 2016 6:29 AM IST
കുവൈത്ത്: 'മതം മനുഷ്യ നന്മക്ക്' എന്ന സന്ദേശം ഉയര്‍പ്പിടിച്ചുകൊണ്ട് കുവൈത്തിലെ പ്രമുഖ കലാ-സാംസ്കാരിക-സാമൂഹ്യ കൂട്ടായ്മയായ തനിമ റംസാനോടനുബന്ധിച്ചു മുന്‍വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും സമൂഹ നോമ്പുതുറയും മതസൌഹാര്‍ദ സംഗമവും നടത്തുന്നു.

ജൂണ്‍ 11നു (ശനി) വൈകുന്നേരം 5.30ന് അബാസിയയിലെ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മത സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത് സന്ദേശം നല്‍കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സൌകര്യം ലഭ്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍