ജോണ്‍ ബ്രിട്ടാസിനെ അഭിനന്ദിച്ചു
Thursday, June 9, 2016 6:25 AM IST
ഡാളസ്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ മാധ്യമ ഉപദേഷ്ടാവായി നിയമിതനായ മുന്‍നിര മാധ്യമ പ്രവര്‍ത്തകനും കൈരളി ടിവി മാനേജിംഗ് ഡയറക്ടറും അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനുമായ ജോണ്‍ ബ്രിട്ടാസിനെ ഇന്ത്യ പ്രസ് ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക അഭിനന്ദിച്ചു.

പ്രസ് ക്ളബ്ബ് രൂപീകൃതമായ അന്നു മുതല്‍ പ്രസ് ക്ളബ്ബിന്റെ സുഹൃത്തും വഴികാട്ടിയും ആയ ബ്രിട്ടാസിനു ലഭിച്ച അര്‍ഹമായ പദവിയില്‍ ഞങ്ങളും സന്തോഷം പങ്കിടുന്നുവെന്നു ഇന്ത്യ പ്രസ് ക്ളബ്ബ് അംഗങ്ങള്‍ പറഞ്ഞു. ഇന്ത്യ പ്രസ് ക്ളബ് 2008, 2013, 2015 വര്‍ഷങ്ങളില്‍ നടത്തിയ നാഷണല്‍ കോണ്‍ഫറന്‍സില്‍ ജോണ്‍ ബ്രിട്ടാസ് പങ്കടുത്തിരുന്നു. മാധ്യമ രംഗത്തെ കഴിവുകളെ മാനിച്ച് കഴിഞ്ഞ വര്‍ഷം ബ്രിട്ടാസിന് പ്രസ് ക്ളബ്ബ് മാധ്യമ രത്ന പുരസ്കാരം നല്കി ആദരിച്ചിരുന്നു.

അനുമോദന യോഗത്തില്‍ ഇന്ത്യ പ്രസ് ക്ളബ്ബിന്റെ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടപുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഉപദേശക സമിതി ചെയര്‍മാന്‍ ടാജ് മാത്യു, ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സുനില്‍ തൈമറ്റം, പ്രസിഡന്റ് ഇലക്ട് മധു കൊട്ടാരക്കര, ജീമോന്‍ ജോര്‍ജ്, ജയിംസ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കടുത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍