കെഐജി ഇഫ്ത്താര്‍ സമ്മേളനം ജൂണ്‍ 10ന്
Thursday, June 9, 2016 6:22 AM IST
കുവൈത്ത് സിറ്റി : കെഐജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ഇഫ്ത്താര്‍ സമ്മേളനം ജൂണ്‍ 10നു (വെള്ളി) വൈകുന്നേരം നാലു മുതല്‍ ഖൈത്താന്‍ അല്ഗാനിം മസ്ജിദില്‍ നടക്കും.

സമ്മേളനത്തില്‍ യുവപണ്ഡിതനും എസ്ഐഒ സംസ്ഥാന പ്രസിഡന്റുമായ നഹാസ് മാള മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിക്കും. മേഖല എക്സിക്യൂട്ടീവ് അംഗം ഹസനുല്‍ ബന്നയുടെ ഖുര്‍ആന്‍ ക്ളാസോടെ ആരഭിക്കുന്ന സമ്മേളനത്തില്‍ കെഐജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ സമാപന പ്രസംഗം നിര്‍വഹിക്കും. സമ്മേളനം ഇഫ്താറോടു കൂടി സമാപിക്കും. ആയിരത്തിലധികം പേര്‍ക്ക് ഇഫ്താറിനുള്ള സൌകര്യമുണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യമൊരുക്കിയിട്ടുണ്ട്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വാഹന സൌകര്യം ലഭ്യമാണെന്നു സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 55117280.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍