കല കുവൈത്ത് മാതൃഭാഷ പഠന ക്ളാസുകള്‍ ജൂണ്‍ രണ്ടാംവാരം ആരംഭിക്കുന്നു
Thursday, June 9, 2016 4:50 AM IST
കുവൈത്ത് സിറ്റി: മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക എന്ന ആശയത്തോടെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി കുവൈത്തില്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മാതൃഭാഷ പഠന ക്ളാസുകള്‍ ജൂണ്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കല കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള വിപുലമായ മാതൃഭാഷ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനായി കുവൈത്തിന്റെ നാലു മേഖലകളിലും പ്രത്യേകം മാതൃഭാഷാ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വിപുലമായ പരിപാടികളും മികച്ച സിലബസും ചേര്‍ത്തുവച്ചുകൊണ്ടാണു കല ഈ വര്‍ഷത്തെ മലയാളം ക്ളാസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അധ്യാപകര്‍ക്കുള്ള വിദഗ്ധ പരിശീലനം, സെമിനാറുകള്‍, പഠനസഹായിയായ മത്സരങ്ങള്‍ തുടങ്ങി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണു പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ മലയാളം ക്ളാസ്സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും അധ്യാപകരായി സേവനം അനുഷ്ഠിക്കുവാന്‍ തയാറുള്ളവരും, ക്ളാസുകള്‍ക്കുള്ള സ്ഥലസൌകര്യം നല്‍കാന്‍ താല്പര്യമുള്ളവരും താഴെ കൊടുത്തിരിക്കുന്ന ക്ളാസുകളില്‍ മാതൃഭാഷ സമിതി ഭാരവാഹികളെ ബന്ധപ്പെടെണമെന്നു അഭ്യര്‍ത്ഥിക്കുന്നു. മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ സജിത സ്കറിയ (66467579), കണ്‍വീനര്‍മാര്‍: ഷാജു വി ഹനീഫ് (60955563), റെജി ജേക്കബ് (96973984), മേഖല കണ്‍വീനര്‍മാര്‍: അബ്ബാസിയ പ്രിന്‍സ്റണ്‍ ഡിക്രൂസ് (50292779), സാല്‍മിയകിരണ്‍ (99834602), അബു ഹലീഫജിതിന്‍ പ്രകാശ് (55926096), ഫഹാഹീല്‍ജ്യാതിഷ് പി.ജി (60737565).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍