ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചു
Thursday, June 9, 2016 4:48 AM IST
ഷിക്കാഗോ: ദശാബ്ദി ആചരിക്കുന്ന ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍ ജൂണ്‍ മൂന്നു മുതല്‍ അഞ്ചുവരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. നാല്‍പ്പതു മണിക്കൂര്‍ ആരാധനയില്‍ ഒരുങ്ങി വിശുദ്ധിയിലാണ് ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ ദര്‍ശന തിരുനാള്‍ ആചരിച്ചത്.

ജൂണ്‍ മൂന്നിനു വെള്ളി വൈകുന്നേരം 6:30 -നു ബത്തേരി മലങ്കര കത്തോലിക്കാ രൂപതാധ്യക്ഷനായ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ തോമസ് പതാക ഉയര്‍ത്തി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മികനും, ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍, അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത് എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. ഡോ. ജോസഫ് മാര്‍ തോമസ് തിരുമേനി തിരുനാള്‍ സന്ദേശം നല്‍കി. സേക്രഡ് ഹാര്‍ട്ട് ക്വയറാണ് ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതേത്തുടര്‍ന്നു നടന്ന കലാസന്ധ്യ ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഈ കലാസന്ധ്യക്ക് ചിന്നു തോട്ടം കോറിയോഗ്രഫി ചെയ്തവതരിപ്പിച്ച വിവിധ ഗ്രൂപ്പുകളുടെ ഡാന്‍സുകളും, സെന്റ് മൈക്കിള്‍സ് കൂടാരയോഗത്തിലെ കുട്ടികള്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സും ഉണ്ടായിരുന്നു. ഈ പ്രോഗ്രാമിന് പിആര്‍ഒ ബിനോയി കിഴക്കനടി സ്വാഗതം ആശംസിച്ചു. എന്റെര്‍ടെയ്ന്‍മെന്റ് ടീം കോ-ഓര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടിയുടെ നേത്യുത്വത്തിലാണു കലാമേള നടന്നത്.

ജൂണ്‍ നാലിനു വൈകുന്നേരം 5:30-ന് ഷിക്കാഗോ സീറോ മലബാര്‍ ക്നാനായ റീജിയണ്‍ ഡയറക്ടറും, വികാരി ജനറാളും, സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനായ വിശുദ്ധ കുര്‍ബാനയില്‍, റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോസ് ചിറപ്പുറത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മോണ്‍. തോമസ് മുളവനാല്‍ വചന സന്ദേശം നല്‍കി. സെന്റ് മേരീസ് ഇടവകയിലെ ഗായകസംഘമാണ് ആത്മീയഗാനശുശ്രൂഷകള്‍ നയിച്ചത്. തുടര്‍ന്ന് പ്രസുദേന്തിവാഴ്ച, കപ്ളോന്‍ വാഴ്ച, തമ്പി ചെമ്മാച്ചേലിന്റെ നേത്യുത്വത്തില്‍ നടന്ന ദര്‍ശന സമൂഹത്തിന്റെ ശുഷൂഷ എന്നീ തിരുക്കര്‍മങ്ങള്‍ തിരുനാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. അതിനുശേഷം മോണ്‍. തോമസ് മുളവനാല്‍ നിലവിളക്ക് കൊളുത്തി കലാസന്ധ്യ ഉത്ഘാടനം ചെയ്തു. റ്റോമി കുന്നശേരിയില്‍ എഴുതി സംവിധാനം ചെയ്ത 'വികാരി അച്ചന്റെ സ്വപ്നം' എന്ന നാടകം കാണികളെ വളരെ ആകര്‍ഷിച്ചു. ഈ കലാവിരുന്നിന് സജി മാലിത്തുരുത്തേല്‍, റ്റീനാ നെടുവാമ്പുഴ എന്നിവര്‍ അവതാരകരായിരുന്നു. സേക്രഡ് ഹാര്‍ട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും ചേര്‍ന്നാണു കലാപരിപാടികള്‍ അവതരിപ്പിച്ചത്.

പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ അഞ്ചാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആരംഭിച്ച ഭക്തിനിര്‍ഭരമായ തിരുനാള്‍ റാസകുര്‍ബാനയ്ക്ക്, ഷിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. സെബാസ്റ്യന്‍ പുരയിടം, എന്നിവര്‍ സഹകാര്‍മികത്വം വഹിക്കുകയും ചെയ്തു. വികാരി ജനറാളും, ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയുമായ മോണ്‍. അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. അന്നേ ദിവസം ഗാനശുശ്രൂഷകള്‍ ആലപിച്ചത് സേക്രഡ് ഹാര്‍ട്ട് ഗായകസംഘമാണ് . തുടര്‍ന്നു വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണപ്പകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സാബു ഇലവുങ്കലിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടുംകൂടിയുള്ള ദര്‍ശന തിരുന്നാളിന്റെ ഭക്തിനിര്‍ഭരമായ ഈ പ്രദക്ഷിണത്തിനു ഫാ. സെബാസ്റ്യന്‍ പുരയിടം കാര്‍മികത്വം വഹിച്ചു.

സെന്റ് സെബാസ്റ്യന്‍, സെന്റ് അഗസ്റിന്‍, സെന്റ് അല്‍ഫോന്‍സാ കൂടാരയോഗാംഗങ്ങളായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ഫിലിപ് പുത്തന്‍പുരയില്‍, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍ എന്നിവരും കൂടാരയോഗം കോര്‍ഡിനേറ്റര്‍മാരായ ജിമ്മി കണിയാലി, റ്റിജോ കമ്മാപറമ്പില്‍, ജോയി വരുകാലായില്‍ എന്നിവരും നേതൃത്വം നല്‍കി. തിരുക്കര്‍മങ്ങളില്‍ കാര്‍മികത്വം വഹിച്ചവര്‍ക്കും, വചനസന്ദേശം നല്‍കിയവര്‍ക്കും, തിരുനാളില്‍ പങ്കെടുത്തവര്‍ക്കും, പ്രത്യേകിച്ച് തിരുനാള്‍ ഭംഗിയായി നടത്താന്‍ പ്രയത്നിച്ച ഏവര്‍ക്കും, ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി