റിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ റിമാല്‍ അസീസിയയിലെ ഇസ്തിറാഹയില് എട്ടാം വാര്‍ഷികം ആഘോഷിച്ചു.
മലപ്പുറം മുനിസിപ്പാലിറ്റിയിലെയും ചുറ്റുവട്ടമുള്ള പത്ത് പഞ്ചായത്തുകളായ ആനക്കയം, കുറുവ, ഊരകം, പൊന്മള, ഒതുക്കുങ്ങല്‍, മക്കരപ്പറമ്പ്, പാങ്ങ്, പൂക്കോട്ടൂര്‍, കോഡൂര്‍, കൂട്ടിലങ്ങാടി എന്നിവയിലേയും റിമാല്‍ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത പരിപാടി റിമാല്‍ പ്രസിഡന്റ് തറയില്‍ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ കഴിഞ്ഞവര്‍ഷ വരവുചെലവു കണക്കുകള്‍ സെക്രട്ടറി മുഹമ്മദ് പൊന്മള വിശദീകരിച്ചു.
വൈകുന്നേരം നാലിനു തുടങ്ങിയ വാര്‍ഷിക പരിപാടികള്‍ സി.കെ. അബ്ദുറഹ്മാന്, റഷീദ് കൊട്ടേകാടന്, ഇഖ്തിയാര്‍ പാങ്ങ് തുടങ്ങിയവര്‍ നിയന്ത്രിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക മല്‍സരങ്ങള്‍ അരങ്ങേറി. അംഗങ്ങളുടെ പുനരധിവാസ പദ്ധതികള്‍ പി.സി. മജീദ്, ഇബ്രാഹിം തറയില്‍ എന്നിവര്‍ വിശദീകരിച്ചു. റിമാലിന്റ ബിസിനസ് സംരഭമായ ഈലാഫ് യോഗം വിലയിരുത്തി. റംസാനില്‍ നിത്യരോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കും സഹായം ചെയ്യാന്‍ തീരുമാനിച്ചു. ഇതിലേക്ക് സംഭാവന നല്കാന് താത്പര്യമുള്ളവര്‍ക്ക് ജാഫര്‍ കിളിയണ്ണി 0501959074, മുഹമ്മദ് പൊന്മള 0504204985, റഷീദ് കെ.കെ. 0502258121 എന്നിവരെ ബന്ധപ്പെടുക. റിമാലിനു കീഴില്‍ രൂപീകരിച്ച വിവിധ ഏരിയ കമ്മിറ്റി പ്രസിഡന്റുമാര്‍ യോഗത്തിനു ആശംസകള്‍ നേര്‍ന്നു. മുസമ്മില്‍ തേങ്ങാട്ട്, ചെറിയാപ്പു, സി.കെ. ഫൈസല്‍ , സഫീര്‍, സമദ് ശീമാടന്‍, ജാനിഷ്, ഷറഫു, സാദിഖലി, ശബീര്‍ മോന്, സി.കെ. റഷീദ്, സലാം മഞ്ഞക്കണ്ടന്‍, പി.കെ. റഫീഖ്, ഉമ്മര്‍ ഉമ്മത്തൂര്‍, സൂജ, സാജു മന്‍സൂര്‍, ബഷീര്‍ പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. മുഹമ്മദ് റിസ്വാന് ഖുര്‍ആന്‍ പാരായണം നടത്തി. ഇഖ്തിയാര്‍, കെ.കെ. റഷീദ് എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍