ഷാര്‍ജയില്‍ വീസ ഓണ്‍ അറൈവല്‍ സൌകര്യം നിര്‍ത്തലാക്കി
Wednesday, June 8, 2016 8:25 AM IST
മസ്കറ്റ്: ഒമാനുള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ താമസ വീസയുള്ള, നിശ്ചിത പ്രൊഫഷനുകള്‍ റെസിഡന്റ് കാര്‍ഡുള്ള വിദേശികള്‍ക്ക് ഷാര്‍ജ വിമാനത്താവളത്തില്‍ ലഭിച്ചു വന്നിരുന്ന വീസ ഓണ്‍ അറൈവല്‍ സൌകര്യം ഷാര്‍ജ ഇമിഗ്രേഷന്‍ അധികൃതര്‍ നിര്‍ത്തലാക്കുന്നു.

യുഎഇ യില്‍ ഇവിസ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായില്‍ എത്തുന്ന ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ച് ലഭിക്കുന്ന ഇലക്ട്രോണിക് വീസ തങ്ങളുടെ കൈവശം കരുതണമെന്ന നിയമം നേരത്തെ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.

എന്നാല്‍ ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ ഷാര്‍ജയിലും റാസഅല്‍ഖൈമയിലും അതിന്റെ യാത്രക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൌകര്യം നല്കി വന്നിരുന്നു. ഈ സൌകര്യമാണ് ജൂണ്‍ 13 മുതല്‍ ലഭ്യമല്ലെന്ന് എയര്‍ അറേബ്യ അധികൃതര്‍ വ്യക്തമാക്കിയത്.

ഇനിമുതല്‍ യുഎഇ യിലേക്ക് യാത്ര ചെയ്യുന്ന ജിസിസി രാജ്യങ്ങളില്‍ താമസ വീസയുള്ള യാത്രക്കാര്‍ വു://ംംം.ഴറൃളമ.മല/ഏഇഇകചഉ എന്ന ലിങ്കില്‍ ജിസിസി റസിഡന്റ്സില്‍ ക്ളിക്ക് ചെയ്ത് അപേക്ഷിക്കണമെന്നു അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം