ഗ്രാന്റമാസ്റര്‍ ഡോ. ജി.എസ് പ്രദീപിനു സ്വീകരണം നല്കി
Wednesday, June 8, 2016 5:28 AM IST
ദോഹ: ഗ്രാന്റമാസ്റര്‍ ഡോ. ജി.എസ് പ്രദീപിനു സംസ്കൃതി കളിക്കൂട്ടത്തിന്റേയും വനിതാവേദിയുടേയും നേതൃത്വത്തില്‍ സ്വീകരണം നല്കി.

സംസ്കൃതി കേന്ദ്ര എക്സിക്യുട്ടീവ് അംഗവും മന്‍സൂറ യൂണിറ്റ് സെക്രട്ടറിയുമായ ഷാനവാസ് ഏലച്ചോല അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്കൃതി പ്രസിഡന്റ് എ.കെ ജലീല്‍, പ്രഭാ മധുസൂദനന്‍ എന്നിവര്‍ സംസ്കൃതിയുടെ ഉപഹാരം നല്കി ആദരിച്ചു. വനിതാവേദി പ്രസിഡന്റ് പ്രഭാ മധുസൂദനന്‍, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ സുഹാസ് പാറക്കണ്ടി, ഓമനക്കുട്ടന്‍ പരുമല എന്നിവര്‍ സംസാരിച്ചു.