ഫൊക്കാന അനുശോചിച്ചു
Wednesday, June 8, 2016 5:20 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ആദ്യകാല പ്രവര്‍ത്തകനും പ്രമുഖ നേതാവുമായ ഡോ. എന്‍.കെ. സാമുവേലി (92) ന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു.

ദീര്‍ഘകാലം യൂണിവേഴ്സിറ്റി ഓഫ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയയില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. സാമുവല്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ ആദ്യകാല പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു. ഫൊക്കാനയുടെ തുടക്കത്തില്‍ നേതൃനിരയിലുണ്ടായിരുന്ന ഡോ. സാമുവേലിന്റെ ഭവനത്തിലിയാരുന്നു സംഘടനയുടെ പിറവി. അക്കാലത്ത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന ഡോ. കെ.ആര്‍. നാരായണനടക്കം ഫൊക്കാനയുടെ ആദ്യകാല നേതാക്കള്‍ ഒത്തുകൂടി ദേശീയ സംഘടന എന്ന ആശയം മുന്നോട്ടുവച്ചതും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും ഡോ. സാമുവലിന്റെ ഭവനത്തില്‍ നടന്ന യോഗത്തിലായിരുന്നു.

നാഷണല്‍ കൌണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍സ് എന്ന സംഘടന രൂപീകരിച്ച് ദീര്‍ഘകാലം സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

പരേതന്റെ നിര്യാണത്തില്‍ ഫൊക്കാനക്കുവേണ്ടി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന കമ്മിറ്റി മെംബര്‍ സനല്‍ ഗോപി തുടങ്ങിയവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍