മഷി നിറക്കാവുന്ന ജി സീരീസ് പ്രിന്ററുകള്‍ കാനോണ്‍ വിപണിയിലിറക്കി
Wednesday, June 8, 2016 2:47 AM IST
റിയാദ്: ഇലക്ട്രോണിക്സ് ഐ.ടി മേഖലയിലെ കുലപതികളായ കാനോണ്‍ പിക്സ്മ ജി സീരീസ് പ്രിന്ററുകളുടെ വിപണനോദ്ഘാടനം റിയാദ് മുറബ്ബ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്നു. ലുലു റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് ഷഹീം ഉദ്ഘാടനം നിര്‍വ്വഹിച്ച ഈ പ്രിന്ററുകളില്‍ ആവശ്യാനുസരണം കളര്‍, ബ്ളാക് മഷികള്‍ നിറക്കാനുള്ള സൌകര്യമുണ്ട്. സൌദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇവ ലഭ്യമായിട്ടുള്ളതെന്നും താമസിയാതെ മറ്റ് സ്ഥലങ്ങളിലും ലഭ്യമായിത്തുടങ്ങുമെന്നും കനോണ്‍ അധികൃതര്‍ അറിയിച്ചു.

റീഫില്ലിംഗ് സൌകര്യമുള്ള ഏക പ്രിന്റര്‍ ജീ സീരീസ് മാത്രമാണെന്നും വൈ ഫൈ സൌകര്യമടക്കം എല്ലാ ആധുനിക സംവിധാനങ്ങളും ഈ പ്രിന്റിലുണ്െടന്നും ഒറ്റത്തവണ മഷി നിറച്ചാല്‍ 13,000 പേജുകള്‍ വരെ പ്രിന്റ് ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വീടുകളിലും ചെറിയ ഓഫീസുകളിലും ഉപയോഗിക്കാന്‍ പറ്റിയ ഈ പ്രിന്ററിന്റെ വില 450 റിയാല്‍ മുതല്‍ 900 റിയാല്‍ വരെയാണ്. ആര്‍ക്കും അനായാസം മഷി നിറക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇവ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സൌദി അറേബ്യയിലെ അല്‍കോബാര്‍, ജുബൈല്‍, ദമാം, ജിദ്ദ ശാഖകളിലും റിയാദിലും പ്രിന്റര്‍ ലഭ്യമാണ്. ഉദ്ഘാടനച്ചടങ്ങിലും അതിനോടനുബന്ധിച്ചു നടന്ന വാര്‍ത്താസമ്മേളനത്തിലും ലുലു റീജ്യണല്‍ മാനേജര്‍ സലിം വി.കെ, കൊമേഴ്സ്യല്‍ മാനേജര്‍ ഷഫീഖ് റഹ്മാന്‍, കാനോണ്‍ വിതരണ കമ്പനിയായ റെഡിംഗ്ടണ്‍ പ്രതിനിധികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍