ജോസുകുട്ടിക്ക് പിന്‍ബലവുമായി ക്യാപ്പിറ്റല്‍ റീജിയന്‍
Wednesday, June 8, 2016 2:45 AM IST
ന്യൂയോര്‍ക്ക്: ഫോമാ ക്യാപ്പിറ്റല്‍ റീജിയന്‍ ഭാരവാഹികളും ഡെലിഗേറ്റ്സും തോമസ് ജോസിന്റെ (ജോസുകുട്ടി) വിജയം സുനിശ്ചിതമാക്കുവാന്‍ പിന്തുണ പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ചാം തീയതി കൂടിയ യോഗത്തിലെ തീരുമാനം ഐക്യകണ്ഠ്യേനയും അതിവേഗത്തിലുമായിരുന്നു. എക്കാലവും ഫോമയ്ക്ക് പ്രതിഭയാര്‍ന്ന പ്രവര്‍ത്തകരെ നല്‍കിയിട്ടുള്ള ഒരു വിഭാഗമാണ് ക്യാപ്പിറ്റല്‍ റീജിയന്‍.

ആര്‍വിപി ഷാജു ശിവബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈരളി ഓഫ് ബാള്‍ട്ടിമൂര്‍, കെ.സി.എസ്, കെ.എ.ജി.ഡബ്ള്യു എന്നീ സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ഫോമ വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍, രാജ് കുറുപ്പ്, തോമസ് ജോസ്, മോഹന്‍ മാവുങ്കല്‍ എന്നിവര്‍ ഈ റീജിയന്‍ എക്കാലവും ഫോമയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ വിലയിരുത്തി സംസാരിച്ചു. വരുംകാലങ്ങളില്‍ ഫോമയില്‍ കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിക്കുന്നതിനുള്ള താത്പര്യവും സന്നദ്ധതയും ആവശ്യകതയും വിശദമാക്കുകയും ചെയ്തു.

ഡെലിഗേറ്റുകളായ വസന്ത് നമ്പ്യാര്‍, ജിനേഷ് കുമാര്‍, അനില്‍ നായര്‍, മാത്യു വര്‍ഗീസ്, വിജോയ് പട്ടമ്മാടി, അലക്സാണ്ടര്‍ ജോസ്, രവി സരസ്വതി, നാരായണന്‍കുട്ടി മേനോന്‍, പയസ് തട്ടാശേരി എന്നിവരും സംസാരിച്ചു. മോഹന്‍ മാവുങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം