ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം ഇഫ്താര്‍ സംഗമം ജൂണ്‍ 10ന്
Tuesday, June 7, 2016 8:22 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം ഈ വര്‍ഷവും വിപുലമായ രീതിയില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിക്കുന്നു. ജൂണ്‍ 10നു (വെള്ളി) ഡാര്‍സയിറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ നടക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ മസ്കറ്റിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മസ്കറ്റിലെ വിവിധ മേഖലകളിലെ അറുന്നൂറിലേറെ പേര്‍ പങ്കെടുക്കുന്ന കേരള വിഭാഗത്തിന്റെ ഇഫ്താര്‍ സംഗമം, മതനിരപേക്ഷ കൂട്ടായ്മയ്ക്ക് ഉത്തമ മാതൃകയാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം