അമേരിക്കന്‍ ബിസിനസ് റഫറല്‍ നെറ്റ്വര്‍ക്ക് ഡിന്നര്‍ സംഘടിപ്പിച്ചു
Tuesday, June 7, 2016 8:20 AM IST
ന്യുയോര്‍ക്ക്: അമേരിക്കന്‍ ബിസിനസ് റഫറല്‍ നെറ്റ് വര്‍ക്ക് (അആഞച) ജൂണ്‍ നാലിനു ഹില്‍സൈഡില്‍ ഉള്ള ഗ്രെഗോ ആയുര്‍ മസാജ് തെറാപ്പി (ഏൃലഴീ അ്യൌൃങമമൈഴല ഠവലൃമ്യു, 2121 ഒശഹഹശെറല അ്ല, ചലം ഒ്യറല ജമൃസ, ചഥ 11040)സെന്ററില്‍ ഡിന്നര്‍ നൈറ്റ് സംഘടിപ്പിച്ചു.

നോര്‍ത്ത് ഹെപ്സ്റഡ് ടൌണിന്റെ  കൌണ്‍സില്‍ വുമണ്‍ അന്നാ കാപ്ളാന്‍ (അിിമ ഗമുഹമി) മുഖ്യാതിഥിയായിരുന്നു. അമേരിക്കന്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്കുള്ള എല്ലാ നല്ല സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. അമേരിക്കന്‍ ന്യൂനവിഭാഗങ്ങളുടെ ശബ്ദമായി കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന അന്ന അടുത്തവരുന്ന ഡമോക്രാറ്റിക് പ്രൈമറി ഇലക്ഷനില്‍ (ചൊവ്വ, ജൂണ്‍ 28) എല്ലാവരുടെയും വോട്ടുനല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

ദേശീയഗാനത്തോട ആരംഭിച്ച മീറ്റിംഗില്‍ കോശി ഉമ്മന്‍ എല്ലാ ചെറുകിട വ്യവസായ സംരംഭകരെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്നു എല്ലാവര്‍ക്കും അവരവരുടെ ബിസിനസ് മേഖലകളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് വിശദീകരിക്കുന്നതിനും പരിയപ്പെടുത്തുന്നതിനും ഉള്ള അവസരം ഉണ്ടായിരുന്നു.

നാസാ കൌണ്ടി  കണ്‍ട്രോളേഴ്സ് ഓഫീസില്‍ നിന്നും ദിലീപ് ചൌഹാന്‍ (ഉശൃലരീൃ ടീൌവേലമ/അശെമി അളളമശൃ) ഏഷ്യന്‍ ബിസിനസ് സംരംഭകര്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും വിവരിച്ചു. അതോടൊപ്പം നാസാ കൌണ്ടിയില്‍ (ചമമൌൈ ഇീൌി്യ) നിന്നുള്ള നല്ല സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

ഗ്രെഗോ ആയുര്‍ മസാജ് തെറാപ്പി ഡയറക്ടര്‍ മാത്യു അവരുടെ സെന്ററില്‍ നടത്തുന്ന ആയൂര്‍വേദ ചികിത്സകളെക്കുറിച്ചും ആയൂര്‍വേദ ചികിത്സയുടെ മേന്മകളെക്കുറിച്ചും വിവരിച്ചു. കൂടാതെ എല്ലാ അആഞച അംഗങ്ങളെ തന്റെ ആയൂര്‍വേദ സെന്ററിലേക്ക് സ്വാഗതം ചെയ്തു. അആഞച -ന്റെ സ്നേഹോപകാരമായി പ്ളാക്ക് നല്‍കി കൌണ്‍സില്‍ വുമണ്‍ കപ്ളാനെ ആദരിച്ചു. ഡോണ്‍ തോമസ്, ലിജോ ജോണ്‍, കോശി ഉമ്മന്‍ എന്നിവര്‍ അആഞച പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഡിന്നറോടുകൂടി സമ്മേളനം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം