ആര്‍.കെ കൃഷ്ണകുമാറും പി. വിജയന്‍ ഐപിഎസും ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനില്‍
Tuesday, June 7, 2016 8:20 AM IST
ഹൂസ്റണ്‍: ഹൂസ്റണില്‍ ജൂലൈ 7, 8, 9, 10 തീയതികളില്‍ നടക്കുന്ന ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷണമായ പ്രൊഫഷണല്‍ മീറ്റിലും സെമിനാറിലും ആര്‍.കെ. കൃഷ്ണകുമാറും പി. വിജയന്‍ ഐപിഎസും പങ്കെടുക്കുന്നു.

ടാറ്റാ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ടാറ്റാ കോഫീസ് , ടാറ്റാ ഇന്റര്‍നാഷണല്‍സ് തുടങ്ങി നിരവധി ടാറ്റാ സ്ഥാപനങ്ങളുടെ മേധാവിയായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആര്‍.കെ. കൃഷ്കുമാര്‍ അന്തര്‍ദേശീയ തലത്തില്‍ പ്രസസ്തനായ മാനേജ്മെന്റ് വിദഗ്ധനും രത്തന്‍ ടാറ്റായുടെ പ്രിയ സുഹൃത്തുമാണ്. കൃഷ്ണ കുമാറിന്റെ മാനേജ്മെന്റ് വൈദഗ്ധ്യത്തിനുള്ള ആദര സൂചകമായി ഭാരത സര്‍ക്കാര്‍ 2009 -ല്‍ ഇദ്ദേഹത്തിനു പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലുള്ള യുവ സംരഭകര്‍ക്കും പ്രോഫഷണലുകള്‍ക്കും കൃഷ്ണകുമാറിനോടു നേരിട്ട് സംവദിക്കാനുള്ള ഒരവസരമായി മാറുകയാണു കണ്‍വന്‍ഷന്‍.

സിഎന്‍എന്‍ -ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവും കര്‍മധീരനുമായ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍ പി. വിജയന്‍ വളരെ പ്രതികൂലമായ ജീവിത സാഹചര്യങ്ങളോടു സധൈര്യം പട പൊരുതി സ്വപ്രയത്നം കൊണ്ട് ജീവിത വിജയത്തിന്റെ പടവുകള്‍ കയറിയ മഹദ് വ്യക്തിത്വമാണ്. സംസ്ഥാന ഇന്റലിജന്‍സ് ഡിഐജിയായി പ്രവര്‍ത്തനം അനുഷ്ഠിക്കുന്ന വിജയന്‍ നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ക്കുടമയാണ്.

പ്രമുഖ ശ്രീനാരായണീയനും വ്യവസായ പ്രമുഖനുമായ വി.കെ മുഹമ്മദ് പ്രഫഷണല്‍ സെമിനാറില്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. ഭിലായ് നാരായണീയ ധര്‍മസമാജം പ്രസിഡന്റും ഗുരുദേവ തത്വങ്ങള്‍ ജാതി മത ഭേദമന്യേ ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ള ഈ മഹദ് വ്യക്ത്വിത്വം ഒരു മുന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും നിരവധി പുരസ്കാരങ്ങള്‍ക്കും ഉടമയാണ്.

ദേശീയ പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവായ ഡോ. എം അനിരുദ്ധന്‍ ആണ് ഈ പ്രഫഷനല്‍ മീറ്റിന്റെ മുഖ്യ ഉപദേശകനും മറ്റൊരു മഹദ് സാന്നിധ്യവും. വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന ഫുഡ് സയന്‍റ്റിസ്റും വ്യവസായ പ്രമുഖനും സംരഭകനും ആയ ഡോ. അനിരുദ്ധന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യം മറ്റുള്ളവരുമായി പങ്കുവയ്ക്കും.

പുതിയ തൊഴില്‍ സംരംഭകര്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങിയവര്‍ക്കായി ഹെല്‍ത്ത് കെയര്‍, കരിയര്‍ കോച്ചിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലുള്ള വിദഗ്ധരുടെ കൌണ്‍സലിംഗ്, ക്യൂ ആന്‍ഡ് എ തുടങ്ങിയ സേവനങ്ങളും മീറ്റിന്റെ പ്രത്യേകളാണ്.

സുജി വാസവന്‍ (ഡാളസ്) 972 999 1374, ജനറല്‍ കണ്‍വീനര്‍ ആയ പ്രൊഫെഷണല്‍ കമ്മിറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാനും ബന്ധപ്പെടുക: സര്‍വശ്രീ. സുതന്‍ പാലക്കല്‍ (ന്യൂയോര്‍ക്ക്) 347 993 4943, ഡോ. ഹരി പീതാംബരന്‍ (ലോസ്ആഞ്ചലസ്) 480 452 9047, ശ്രീനിവാസന്‍ ശ്രീധരന്‍ (ഫിലഡല്‍ഫിയ) 610 574 9004, ഡോ. വിജിലി ബാഹുലെയന്‍ (വാഷിംഗ്ടണ്‍ ഡി.സി) 240 688 0933, ജയശ്രീ അനിരുദ്ധന്‍ (ഹൂസ്റണ്‍) 281 573 7949, ദീപക് കൈതക്കപ്പുഴ (ഡാളസ്) 9727932151, ഷിയാസ് വിവേക് (ഹൂസ്റണ്‍) 713 969 9681, അനൂപ് രവീന്ദ്രനാഥ് (ഷിക്കാഗോ) 847 873 5026.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം