'അജയ്യമായ ഖുര്‍ആനിന്റെ പ്രചാരകരും പ്രബോധകരുമായി നാം റംസാനിനെ ധന്യമാക്കുക'
Tuesday, June 7, 2016 5:43 AM IST
മംഗഫ് (കുവൈത്ത്) : ആത്മചൈതന്യം നല്‍കുന്ന റംസാന്റെ പവിത്രമായ ദിനരാത്രങ്ങള്‍ ജീവിതലക്ഷ്യം കൈവരിക്കുവാനും സഹജീവികളുടെ പ്രശ്നങ്ങള്‍ക്ക് അറുതിവരുത്തുവാനും പീഡിതരും അശരണരുമായ ലോക മുസ്ലിം ജനതക്കുവേണ്ടി പ്രാര്‍ഥിക്കുവാനും നാം പ്രത്യേകം ശ്രദ്ധിക്കണമെന്നും കുവൈറ്റ്

കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച അഹ്ലന്‍ വ സഹലന്‍ യാ റംസാനില്‍ യുവപണ്ഡിതനും വാഗ്മിയുമായ ഐഎസ്എം സംസ്ഥാന വൈസ്പ്രസിഡന്റ് അബ്ദുറഷീദ് കൊടക്കാട് പറഞ്ഞു.

വിശ്വാസിയുടെ വഴികാട്ടിയും മനുഷ്യകുലത്തിന്റെ മാര്‍ഗദര്‍ശിയുമായ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്തിന്റെ ഓര്‍മപുതുക്കലുമാണ്. ഖുര്‍ആനിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ കാലങ്ങളെ വിലയിരുത്തുകയും വരുംകാല ജീവിതത്തെ പുതുക്കി പണിയുവാനും സാമ്പത്തിക ശുദ്ധീകരണമായ സകാത്തും മറ്റു ദാനധര്‍മങ്ങളും ഓരോ വിശ്വാസിയും പ്രത്യേകം ശ്രദ്ധിക്കണമെന്നും പറഞ്ഞു. സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. പണ്ഡിതന്മാരായ എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് അംജദ്മദനി, ശബീബ്സ്വലാഹി, അഷ്കര്‍ സ്വലാഹി, പി.എന്‍. അബ്ദുറഹ്മാന്‍, ഷബീര്‍സലഫി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

ടി.പി. അബ്ദുല്‍ അസീസ്, ഉസൈമത് എന്നിവര്‍ പ്രസീഡിയം അലങ്കരിച്ചു.
എന്‍.കെ. അബ്ദുസലാം, ടി.ടി. കോയ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍