'വിശുദ്ധ ഖുര്‍ആന്‍ ജീവിതമാക്കി മാറ്റുക'
Tuesday, June 7, 2016 5:42 AM IST
കുവൈത്ത്: സര്‍വലോക രക്ഷിതാവിലേക്ക് കൂടുതല്‍ അടുക്കുവാനുള്ള സകല മാര്‍ഗങ്ങളും പൂര്‍വോപരി സ്വീകരിക്കുവാനും മാനവരാശിക്കാകമാനം വഴിയും വെളിച്ചവുമായ വിശുദ്ധ ഖുര്‍ആന്‍ ജീവിതമാക്കി മാറ്റാനും ഈ പുണ്യവേള ഉപയോഗപ്പെടുത്തണമെന്നു എംഎസ്എം സംസ്ഥാന സമിതി അംഗം നബീല്‍ ഫാറൂഖി പാലത്ത് സൂചിപ്പിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച റംസാന്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ കാരുണ്യവും പാപമോചനവും നരകമുക്തിയും മറ്റുകാലങ്ങളേക്കാള്‍ കൂടുതല്‍ അടങ്ങിയ ദിനങ്ങളാണ് റംസാനിലെന്നു അബ്ദുല്‍ മജീദ് മദനി വിശദീകരിച്ചു.

പ്ളസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഷാമില്‍ അയൂബിനുള്ള ഉപഹാരം ഐഐസി കേന്ദ്ര പ്രസിഡന്റ് എം.ടി മുഹമ്മദ് നല്‍കി. ഐഐസി ഫര്‍വാനിയ ഏരിയ കോ-ഓര്‍ഡിനേറ്റര്‍ യൂനുസ് സലിം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, സിദ്ധീഖ് മദനി, ഫിറോസ് ചുങ്കത്തറ, സിദ്ധീഖ് ചെര്‍പ്പുളശേരി എന്നിവര്‍ സംസാരിച്ചു. ഹാഷില്‍ യൂനുസ് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍