ജലീബില്‍ ഇന്റര്‍നാഷണല്‍ ഹിഫ്ള്‍ മത്സരം: സമ്മാന വിതരണവും ഇഫ്താര്‍ മീറ്റും ജൂണ്‍ ഒന്‍പതിന്
Tuesday, June 7, 2016 5:39 AM IST
കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹിഫ്ള്‍ വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ ഏപ്രലില്‍ 29നു മസ്ജിദുല്‍ കബീറില്‍ സംഘടിപ്പിച്ച പതിനാലാമത് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും ഇഫ്ത്താര്‍ മീറ്റും ജൂണ്‍ ഒന്‍പതിനു (വ്യാഴം) അഞ്ചിന് ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ നടക്കും.

മത്സരത്തില്‍ എട്ടു വയസിനു താഴെയുള്ളവരില്‍നിന്ന് ആയിശ കോകബ് (പാക്കിസ്ഥാന്‍) ഒന്നാം സ്ഥാനവും ഹയ ഇസമുദ്ധീന്‍ (ശ്രീലങ്ക) രണ്ടാം സ്ഥാനവും നബീഹ അഷ്റഫ് (മഥുര) മൂന്നാം സ്ഥാനവും നേടി.

എട്ടു വയസിനും പന്ത്രണ്ടിനും ഇടയിലുള്ളവരില്‍ നിന്ന് ഫാത്തിമ ഷൈമ ഇംറാന്‍ (ശ്രീലങ്ക), ഹനാം അന്‍വര്‍ കാസിം (മുംബൈ), ആയിശ തൈസ്ഫിയ (തലശേരി) എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവരില്‍ (പെണ്‍കുട്ടികള്‍) നിന്ന് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ സുമയ്യ ശാഹുല്‍ ഹമീദ് (ശ്രീലങ്ക), ഖദീജ റൈദ (കൊയിലാണ്ടി), സിദ്ര അബ്ദുറഹീം (പൊന്നാനി) എന്നിവര്‍ കരസ്ഥമാക്കി. ആണ്‍കുട്ടികളില്‍നിന്ന് അര്‍ഷിഖ് റഹ്മാന്‍ (പാക്കിസ്ഥാന്‍), റിജാസ് അബ്ദുല്ല (കാസര്‍ഗോഡ്), മഫാസ് റിയാസ് അബ്ദുല്ല (കോഴിക്കോട്) എന്നിവരും നേടി.

ഇരുപത് വയസിനു മുകളിലുള്ളവരില്‍ നിന്ന് (സ്ത്രീകള്‍) മൈനാസ് സുറൂര്‍ (രാജസ്ഥാന്‍), ഷഹര്‍ബാന്‍ മുഹമ്മദ് ബേബി (തൃശൂര്‍), കെ.വി. ആമിന ഉമ്മര്‍ (കോഴിക്കോട്) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങളും പുരുഷ വിഭാഗത്തില്‍ നിന്ന് ലബീബ് മുഹമ്മദ് (തൃശൂര്‍), ഡോ. അബ്ദുറഹിമാന്‍ (കാസര്‍ഗോഡ്), യുപി മുഹമ്മദ് ആമിര്‍ (പൊന്നാനി) യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളും കരസ്ഥമാക്കി.

മത്സരത്തിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഫഹാഹീല്‍ മദ്രസയില്‍ നിന്ന് അന്‍സഹ് അന്‍വര്‍ (വേങ്ങര), അബാസിയ മദ്രസയില്‍ നിന്ന് യു.പി. ഷജീഅഃ ആമിര്‍ (പൊന്നാനി), സാല്‍മിയ മദ്രസയില്‍ നിന്ന് ഷയാന്‍, സിയാന (കോഴിക്കോട്) എന്നിവരെയും തെരെഞ്ഞെടുത്തു. ക്വിസ് മത്സരത്തില്‍ മൊഹിയുദ്ധീന്‍ അഹ്മദ് (ഹൈദരാബാദ്) ഒന്നാം സ്ഥാനം നേടി.

വിജയികളായവര്‍ അഞ്ചിനു മുമ്പായി ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

വിവരങ്ങള്‍ക്ക്: 99139489, 97228093, 66171195.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍