പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിക്ക് അബുദാബിയില്‍ സ്വീകരണം നല്‍കി
Tuesday, June 7, 2016 5:01 AM IST
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമസാന്‍ അതിഥിയായി യുഎഇയിലെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും സുന്നീ യുവജന സംഘം പ്രസിഡന്റുമായ പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിക്ക് അബുദാബി വിമാനത്താവളത്തില്‍ ഈഷ്മള സ്വീകരണം. യുഎഇ മതകാര്യ വകുപ്പ് പ്രതിനിധികള്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്േടഷന്‍ ഭാരവാഹികള്‍, രിസാല സ്റഡി സെന്റര്‍ സര്‍ക്കിള്‍ ഭാരവാഹികള്‍, അബുദാബിയിലെ വിവിധ മലയാളി കൂട്ടായ്മകള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പി.വി അബൂബക്കര്‍ മൌലവി, ഉസ്മാന്‍ സഖാഫി തിരുവത്ര, നൌഷാദ് സഖാഫി മുണ്ടക്കുറ്റി, ലത്വീഫ് ഹാജി, ഹംസ അഹ്സനി, സലാം മാസ്റര്‍, ബശീര്‍ ഹാജി, നാസര്‍ മാസ്റര്‍, സിദ്ദീഖ് പൊന്നാട്, സുബൈര്‍ ബാലുശേരി എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബുദാബിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള നടക്കുന്ന റംസാന്‍ പ്രഭാഷണങ്ങളില്‍ അദ്ദേഹം സംബന്ധിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള