ഫാ. ജോസഫ് വി. മുകളേല്‍ നിര്യാതനായി
Tuesday, June 7, 2016 4:59 AM IST
ന്യൂജഴ്സി: ന്യൂവാര്‍ക്ക് ആര്‍ച്ച് ഡയോസിസ് അംഗമായ ഫാ. ജോസഫ് മുകളേല്‍ (86) ന്യൂജേഴ്സിയില്‍ അന്തരിച്ചു. കോട്ടയം മുകളേല്‍ വര്‍ക്കിയുടേയും ത്രേസ്യായുടേയും മകനാണ്. പരേതയായ മേരി, എല്‍സമ്മ, ചാക്കോ എന്നിവര്‍ സഹോദരങ്ങളാണ്.

ആലുവ സെന്റ് തോമസ് അപ്പോസ്തോലിക്ക് സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 1958 മാര്‍ച്ച് 15 നാണു വൈദിക വൃത്തിയില്‍ പ്രവേശിച്ചത്.

1973ല്‍ അമേരിക്കയില്‍ എത്തിയ ഫാ. ജോസഫ് മേപ്പിള്‍വുഡ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി, റോസല്‍ പാര്‍ക്ക് അസംപ്ഷന്‍, സെന്റ് മേരീസ് ഹൈവേ തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു. 2000 ല്‍ വൈദിക ചുമതലകളില്‍നിന്നു വിരമിച്ചു. ഇര്‍വിംഗ്ടണ്‍ ഗുഡ് ഷെപേര്‍ഡ് ചര്‍ച്ചില്‍ സേവനം തുടരുന്നതിനിടയിലായിരുന്നു അന്ത്യം.

പൊതുദര്‍ശനം: ജൂണ്‍ പത്തിനു (വെളളിയാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ങരരൃമരസലി എൌിലൃമഹ ഒീാല 1500 ങീൃൃശ മ്ല, ഡിശീി. ച.ഖ. സംസ്കാര ശുശ്രൂഷകള്‍: ജൂണ്‍ പതിനൊന്നിനു (ശനിയാഴ്ച) രാവിലെ 10.30-നു ഏീീറ ടവലുവലൃറ ജമൃശവെ 954 ടൌ്യ്ലമിെ അ്ല, ക്ൃശിീി, ചഖ.

കൂടുല്‍ വിവരങ്ങള്‍ക്ക് : ടോം കെ. ജോസ് : 908 578 2059

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍