സിറ്റി കോളജ് എഡ്യൂ എക്സലന്‍സ് അവാര്‍ഡ്ദാനവും കരിയര്‍ സെമിനാറും
Monday, June 6, 2016 6:25 AM IST
ഫുജൈറ: സിറ്റി കോളജിന്റെ ആഭിമുഖ്യത്തില്‍ എഡ്യു എക്സിലന്‍സ് അവാര്‍ഡു ദാനവും കരിയര്‍ ഡെവലപ്മെന്റ് സെമിനാറും സംഘടിപ്പിച്ചു.

ഫുജൈറ ക്ളിഫ്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന സെമിനാറില്‍ ഫുജൈറയിലെ വിവിധ സ്കൂളുകളില്‍നിന്നും പ്ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും കോളജ്തല ഇന്റര്‍ഹൌസ് കലാ, കായിക വിജയികള്‍ക്കും സമ്മാനവിതരണം നടത്തി.

ചടങ്ങില്‍ എങ്ങനെ വിജയകരമായ ഒരു കരിയര്‍ കെട്ടിപ്പെടുക്കാം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ എഴുത്തുകാരനും അധ്യാപകനുമായ ഡഗ്ളസ് ജോസഫ് ക്ളാസെടുത്തു.

സിറ്റി കോളജ് ഡയറക്ടര്‍മാരായ അബ്ദുള്‍ അസീസ്, ഉമ്മര്‍കോയ, പ്രിനസിപ്പല്‍ മുഹമ്മദ് നൌഷാദ്, സെന്റ് മേരീസ് കത്തോലിക്ക സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. അരുള്‍ ശേഖര്‍, ഔവര്‍ ഓണ്‍ സ്കൂള്‍ ഹെഡ്മാസ്റര്‍ ഹാറൂന്‍ അഹമ്മദ്, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മമ്മികുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.