ഐസിഎഫ് തഖ്വിയ: സൌദി ദേശീയതല വിജയികളെ പ്രഖ്യാപിച്ചു
Monday, June 6, 2016 6:21 AM IST
മക്ക: ഇസ്ലാമിക് കള്‍ചറല്‍ ഫൌണ്േടഷന്‍ ഓഫ് ഇന്ത്യ (ഐസിഎഫ്) യൂണിറ്റ് ശാക്തീകരണത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലാക്കിയ 'തഖ്വിയ' പഠന പദ്ധതിയുടെ മേയ് 13നു നടന്ന പരീക്ഷാ ഫലം സൌദി നാഷണല്‍ പ്രസിഡന്റ്റ് സയിദ് ഹബീബ് അല്‍ബുഖാരി പ്രഖ്യാപിച്ചു.

ദേശീയ തലത്തില്‍ ജിദ്ദ സെന്‍ട്രലിലെ ഫൈസലിയ യൂണിറ്റില്‍ നിന്നുള്ള മുഹമ്മദ് ഫൈസി കരിങ്ങനാട് 93 പോയിന്റോടെ ഒന്നാം സ്ഥാനവും ബുറൈദയില്‍ നിന്നുള്ള ഹംസ അല്‍ഹസനി കരിങ്കല്ലത്താണി (92.5), റിയാദില്‍ നിന്നുള്ള മുഹമ്മദ് ഖാസിം താനൂര്‍ (92) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

25 സെന്‍ട്രലുകളിലെ 80 ഓളം കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ആയിരത്തോളം പേരാണ് പങ്കെടുത്തത്. സെന്‍ട്രല്‍ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരില്‍നിന്നാണ് ദേശീയതല വിജയികളെ കണ്െടത്തിയത്. ആദര്‍ശംആത്മ സംസ്കരണം സംഘാടനം എന്നീ മൂന്നു വിഷയങ്ങളില്‍ സിലബസ് അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. മുഴുവന്‍ സെന്‍ട്രല്‍ നാഷണല്‍ വിജയികളെയും ഐസിഎഫ് നാഷണല്‍ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു.

അതാത് സെന്‍ട്രലുകളില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നു ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അന്‍വരി, ജനറല്‍ കണ്‍വീനര്‍ ബഷീര്‍ എറണാകുളം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍