ഏറനാട് മണ്ഡലം കെഎംസിസി ജിദ്ദ സംഗമം ജൂണ്‍ ഏഴിന്
Monday, June 6, 2016 6:21 AM IST
ജിദ്ദ: ഏറനാട് മണ്ഡലം കെഎംസിസി ജിദ്ദ സംഗമം ജൂണ്‍ ഏഴിനു രാത്രി 10നു ഷിഫാ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമത്തില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ലുഖ്മാനും പ്രമുഖ പ്രാസംഗികനും മഹല്‍

കോഓര്‍ഡിനേറ്ററുമായ അഡ്വ. എസ്. മമ്മുവും പങ്കെടുക്കും. പരിപാടിയില്‍ വര്‍ത്തമാന കാല രാഷ്ട്രീയത്തെപറ്റി ലുഖുമാനും മഹല്‍ ശാക്തികരണവും കെഎംസിസി യും എന്ന വിഷയത്തില്‍ അഡ്വ. എസ്. മമ്മുവും സംസാരിക്കും.

പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഏറനാട് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍