വൈഎഫ്ഐ സ്റേജ് ഷോ വന്‍ വിജയം
Monday, June 6, 2016 6:19 AM IST
ഡാളസ്: കെഎഡിയുടെ ധനശേഖരണാര്‍ഥം ഡാളസ് -ഫോര്‍ട്ട് വെര്‍ത്തില്‍ നടത്തിയ സ്റേജ് ഷോ വന്‍ വിജയമായി. പ്രസിഡന്റ് ബാബു മാത്യു സ്വാഗതം ആശംസിച്ചു.

സിനിമ സംവിധായകന്‍ ജി.എസ്. വിജയന്റെ നേതൃത്വത്തില്‍ ഉണ്ണിമുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, കൈലാസ്, ശ്വേത മേനോന്‍, വിഷ്ണുപ്രിയ, പാര്‍വതി നമ്പ്യാര്‍, അന്‍വര്‍, ശ്രീനാഥ്, വൃന്ദ, അനീഷ് കരിയന്നൂര്‍, അഖില്‍ പ്രസാദ് മുഹമ്മ, സതീഷ് തുടങ്ങിയ മുപ്പതോളം വരുന്ന കലാകാരന്മാര്‍ സ്റേജ് ഷോയില്‍ അണിനിരന്നു.

ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സെക്രട്ടറി റോയി കൊടുവത്ത് നന്ദി പറഞ്ഞു.