ഫോമ പ്രൈമറി ഡെലിഗേറ്റ്സ് ലിസ്റ് കൈമാറി
Monday, June 6, 2016 6:19 AM IST
ഫ്ളോറിഡ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസിന്റെ (ഫോമ) ജൂലൈ എട്ടിനു ഫ്ളോറിഡയിലെ മയാമിയില്‍ നടക്കുന്ന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ 2016-18 ലേക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായി പ്രാഥമിക ഡെലിഗേറ്റ്സ് ലിസ്റ് ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സ്റാന്‍ലി കളരിക്കമുറിക്കു കൈമാറിയതായി പ്രസിഡന്റ് അനന്ദന്‍ നിരവേല്‍ അറിയിച്ചു.

ഇതു പ്രാഥമിക ലിസ്റാണെന്നും അന്തിമ ലിസ്റ് ജൂണ്‍ 11നു രാവിലെ എട്ടിന് ഇലക്ഷന്‍ കമ്മീഷണറുടെ പക്കല്‍നിന്നു ലഭ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്കാലത്തേയും പോലെ തികച്ചും സുതാര്യമായ തെരഞ്ഞെടുപ്പു പ്രക്രിയയായിരിക്കും തെരഞ്ഞെടുപ്പില്‍ നടക്കുകയെന്നു ആനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷണര്‍ സ്റാന്‍ലി കളരിക്കമുറിയുടെ നേതൃത്വത്തില്‍ സി.കെ. ജോര്‍ജ്, ഗ്രേസി ജയിംസ് എന്നിവരടങ്ങുന്ന മൂന്ന് അംഗ സമിതിയാണ് തെരഞ്ഞെടുപ്പു നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്