അഷ്റഫ് കാളത്തോട് കലാശ്രീ പുരസ്കാരം ഏറ്റുവാങ്ങി
Monday, June 6, 2016 6:18 AM IST
കുവൈത്ത്: കേരള സംഗീത നാടക അക്കാദമി ഇന്ത്യയിലും ഗള്‍ഫിലുമുള്ള പ്രവാസി കലാകാരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ കലാശ്രീ അവാര്‍ഡിന്റെ തിളക്കത്തിലാണ് കവിയും സാഹിത്യകാരനും നാടക പ്രവര്‍ത്തകനും സാമൂഹിക സാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവുമായ അഷ്റഫ് കാളത്തോട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോബാങ്ക് ഓഡിറ്റോറിയത്തല്‍ നടന്ന ചടങ്ങില്‍ 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്.

പ്രവാസ ലോകത്തുള്ള കലാപ്രതിഭകളെ കണ്െടത്തി അവര്‍ക്ക് അക്കാദമി നല്‍കുന്ന അംഗീകാരത്തിലും കലാശ്രീ ആകാന്‍ കഴിഞ്ഞതിലും ഉള്ള സന്തോഷവും കൃതഞ്ജതയും അദ്ദേഹം അറിയിച്ചു. ഇതിനുമുന്‍പ് ബാബു ചാക്കോളയ്ക്കും കെ.പി. ബാലകൃഷ്ണനും ഗള്‍ഫ് കലാശ്രീ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍