കല കുവൈറ്റ് അനുശോചിച്ചു
Monday, June 6, 2016 6:18 AM IST
കുവൈത്ത് സിറ്റി: ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു.

മൂന്നു തവണ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനും ഒളിംപിക്സ് ചാമ്പ്യനുമായ അലി കറുത്തവര്‍ഗക്കാര്‍ക്കെതിരേ അമേരിക്കയില്‍ നിലനിന്ന വര്‍ണവിവേചനത്തിനെതിരായിട്ടുള്ള പോരാട്ടത്തിന്റേയും മുന്‍നിരയിലുണ്ടായിരുന്ന പ്രമുഖ വ്യക്തിയായിരുന്നുവെന്നു പ്രസിഡന്റ് ആര്‍. നാഗനാഥനും സെക്രട്ടറി സി.കെ. നൌഷാദും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍