എന്‍എസ്എസ് കുവൈറ്റിനു പുതിയ സാരഥികള്‍
Monday, June 6, 2016 6:17 AM IST
കുവൈത്ത് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന്റെ 2016-17 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

റിഗയില്‍ നടന്ന വാര്‍ഷിക പൊതുസമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി പി.എസ് ഉല്ലാസ് കുമാര്‍ (പ്രസിഡന്റ്), മധു വെട്ടിയാര്‍ (വൈസ് പ്രസിഡന്റ്), പ്രസാദ് പത്മനാഭന്‍ (ജനറല്‍ സെക്രട്ടറി), അനീഷ് പി.നായര്‍ (ജോ.സെക്രട്ടറി), ശ്രീകുമാര്‍ വി. പിള്ള (ട്രഷറര്‍), ജയകുമാര്‍ (ജോ. ട്രഷറര്‍) എന്നിവരേയും ഹരി വി. പിള്ള (ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍, അനൂപ് സോമന്‍ (ജോ.പ്രോഗ്രാം കണ്‍വീനര്‍), സജികുമാര്‍ (വെല്‍ഫെയര്‍ കോ-ഓര്‍ഡിനേറ്റര്‍), മാധവ് ചന്ദ്രന്‍ (ജോ. വെല്‍ഫെയര്‍ കോഓര്‍ഡിനേറ്റര്‍), സന്ദീപ് പിള്ള (സിസ്റം കോഓര്‍ഡിനേറ്റര്‍), ഹരികുമാര്‍ (സര്‍വീസ് മാഗസിന്‍ കോഓര്‍ഡിനേറ്റര്‍), രാജേഷ്, തമ്പി (ഓഡിറ്റേഴ്സ്) എന്നിവരേയും വിവിധ ഏരിയ കോഓര്‍ഡിനേറ്റര്‍മാരായി ദിനചന്ദ്രന്‍ (അബുഹലിഫ/മെഹ്ബൂല) മനോജ് കുമാര്‍(മംഗഫ്), രാധാകൃഷ്ണന്‍ (ഫഹഹീല്‍, അഹ്മ്മദി), സജീവ് മനത്തൊടി (റിഗായ്), വിനോദ് വി.പിള്ള, ഹരികുമാര്‍ (അബാസിയ, ഹസാവി, ജഹ്റ), സുജിത് സുരേശന്‍ (സാല്‍മിയ), അര്‍ജുന്‍ സത്യമോഹന്‍ (ഫര്‍വാനിയ), സുരേഷ്കുമാര്‍ (ഷര്‍ഖ്). എന്നിവരേയും തെരഞ്ഞെടുത്തു. സുനില്‍ മേനോന്‍, ആര്‍.സി. സുരേഷ് എന്നിവര്‍ രക്ഷാധികാരികളായി തുടരും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍